ആലപ്പുഴ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. പരിശോധനാ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നും വിട്ടത്.
ആശുപത്രിയില്‍ നിന്നും വിടുമെങ്കിലും തുടര്‍ച്ചയായ 28 ദിവസം നിരീക്ഷിക്കണമെന്നതിനാല്‍ ഈ മാസം 26 വരെ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലായിരിക്കും. ചൈനയില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ മാസം 30നാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ആരും തന്നെ ആലപ്പുഴയില്‍ നിരീക്ഷണത്തിലില്ല. 139 പേര്‍ വീടുകളില്‍ നിരീക്ഷണം തുടരുന്നുണ്ട്. അതേസമയം കൊറോണ ബാധിച്ച മറ്റു രണ്ടു വിദ്യാര്‍ത്ഥികളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈറസ് സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ള 110 പേരില്‍ 29 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളതു കൂടി ഉള്‍പ്പെടുത്തി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 81 ആയി കുറഞ്ഞു. തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇതിനിടെ ആശുപത്രി വിട്ടിരുന്നു. ജില്ലയില്‍ ആശുപത്രിയില്‍ നാലുപേരും 206 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.
കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളാണ്. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1367 ആയി. ചൈനയില്‍ വ്യാഴാഴ്ച മാത്രം 254 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ