| Thursday, 5th March 2020, 9:57 am

'കൊറോണവൈറസായ മോദിജിയില്‍ നിന്നും രക്ഷ നേടൂ,' വിതരണം ചെയ്ത മാസ്‌കുകളില്‍ അബദ്ധം പിണഞ്ഞ് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ബി.ജെ.പി വിതരണം ചെയ്ത മാസ്‌കിലെ വരികള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. Save From Coronovirus infection Modi ji എന്നാണ് ഈ മാസ്‌കിന്റെ പുറത്ത് എഴുതിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയായ മോദിജിയില്‍ നിന്നും രക്ഷ നേടൂ എന്ന നിലയിലാണ് ഇതിന്റെ അര്‍ത്ഥം വ്യാഖ്യാനിക്കപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വലിയ പരിഹാസമാണ് മാസ്‌കിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മോദിയെ ബി.ജെ.പിക്കാര്‍ തന്നെ ട്രോളാന്‍ തുടങ്ങിയല്ലോ എന്നും ഇത് തീര്‍ച്ചയായും പുരോഗതിയാണെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഭീതി പടര്‍ന്നിരിക്കുമ്പോഴും ബി.ജെ.പി വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും വിമര്‍ശനമുയരുന്നുണ്ട്. മോദിജി, ബി.ജെ.പി ഡബ്ല്യു. ബി (പശ്ചിമ ബംഗാള്‍) എന്നു കൂടി മാസ്‌കിന്റെ പുറംഭാഗത്ത് പ്രിന്റ് ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ കാണുന്ന മാസ്‌കിന്റെ ഗുണനിലവാരത്തില്‍ നിരവധി പേര്‍ സംശയം ഉന്നയിക്കുന്നുണ്ട്. കുട്ടികളുടെ അടിവസ്ത്രം പോലെയാണ് മാസ്‌കുകള്‍ കണ്ടാല്‍ തോന്നുതെന്നും ഇത്തരം മാസ്‌കുകള്‍ ശരിക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണോയെന്നും കമന്റുകള്‍ വരുന്നുണ്ട്.

We use cookies to give you the best possible experience. Learn more