ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍. രാജ്യത്ത് കോവിഡ്19 പടരുന്നസാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
ദല്‍ഹിയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, എം.സി.ഡി, എന്‍.ഡി.എം.സി തുടങ്ങിയ എല്ലാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യാവാഴ്ച അറിയിച്ചു.
ഇറാനില്‍ നിന്നും വന്ന ഗാസിയാബാദ് സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊറോണ ബാധിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ഇതില്‍ 15 പേര്‍ ഇറ്റലിയില്‍ നിന്നും വന്ന വിനോദ സഞ്ചാരികളാണ്.
Delhi Deputy Chief Minister Manish Sisodia: From tomorrow, all such schools(upto class 5th) both government & private to remain shut till March 31, in view of #CoronaViruspic.twitter.com/qlj8NWP6rl
ഈ മാസം നടത്താനിരുന്ന ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റും വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ഇന്ന് അറിയിച്ചു.
വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടനാംഗം രംഗത്തെത്തിയിരുന്നു.
കൊവിഡ് കേസില്‍ പരിഭാന്ത്രരാവേണ്ടെന്നും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ വിദേശത്തു യാത്ര ചെയ്തപ്പോള്‍ വന്നതാണാന്നുമാണ് ലോകാരോഗ്യ സംഘടന റീജിയണല്‍ എമര്‍ജന്‍സി ഡയരക്ടര്‍ ഡോ.റോഡ്രികോ ഒഫ്രിന്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.