| Thursday, 23rd January 2020, 11:50 am

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചതായി സൂചന; 30 നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൗദിയില്‍ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ 30 നഴ്‌സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പെയിന്‍ യുവതിയെ പരിചരിച്ച നഴ്‌സുമാരെ മുന്‍കരുതലെന്നോണമാണ് ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിനാണ് വെറസ് ബാധ സ്ഥീരീകരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ കൊറോണ ബാധയേറ്റ് പതിനേഴ് പേരാണ് മരിച്ചത്. 500 ഓളം പേര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ബുഹാന്‍ നഗരത്തില്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

രാജ്യാന്തര ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ ചര്‍ച്ച തുടരുകയാണ്. അമേരിക്ക, തായ്‌ലന്റ് ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് ചൈനയില്‍ മാത്രം നാലായിരത്തോളം പേര്‍ക്ക് രോഗബാധ ഏല്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more