| Sunday, 8th March 2020, 10:21 pm

കൊറോണ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞെന്ന് കെ.കെ ശൈലജ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ജില്ലയില്‍ കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതില്‍ 58 പേര്‍ രോഗികളുമായി അടുത്ത് ഇടപഴകിയവരാണ്. കൂടുതല്‍ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല.

വിവരം അറിയാവുന്നവര്‍ തുറന്നുപറയണമെന്നും ജില്ലയില്‍ കല്യാണം ഉള്‍പ്പടെയുള്ളവ മാറ്റിവെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്. മടങ്ങിയെത്തിയ ശേഷം ഇവര്‍ പരിസോധനകളൊന്നും നടത്തിയിരുന്നില്ല.

ഇറ്റലിയില്‍ നിന്നും വന്ന ദമ്പതിമാര്‍, ഇവരുടെ 24 വയസുള്ള മകന്‍, ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീ, ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളില്‍ പോയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട എസ്.പി ഓഫീസിലും എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more