കൊച്ചി: സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്ന് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ചിത്രീകരണം നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം.
ചൊവ്വാഴ്ച വൈകീട്ടോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തും. മറ്റു ചിത്രങ്ങളുടെ സാഹചര്യമനുസരിച്ച് സംവിധായകര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനും തീരുമാനമായിട്ടുണ്ട്.
വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മൂന്ന് ചിത്രങ്ങളുടെ റിലീസ് താല്‍ക്കാലികമായി മാറ്റിവെച്ചേക്കും.
ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഈ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കും. മാര്‍ച്ച് 12 ന് റിലീസ് ചെയ്യാനിരുന്ന വാങ്ക്, മാര്‍ച്ച് 26 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് റിലീസ് മാറ്റി വെയ്ക്കേണ്ടി വരിക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രധാന സിനിമകളുടെ പ്രീ പ്രമോഷന്‍ ഷൂട്ടുകളും ഇവന്റുകളും ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സിന്റെ റീലീസ് നീട്ടിവെച്ചിരുന്നു. മാര്‍ച്ച് 12ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.
DoolNews Video