ഈ ഗ്രാമത്തില്‍ മുഴവന്‍ വെള്ളമടിക്കാര്‍ ആണോ?; കൊറോണ ധവാന്‍ ട്രെയ്‌ലര്‍ പുറത്ത്
Entertainment news
ഈ ഗ്രാമത്തില്‍ മുഴവന്‍ വെള്ളമടിക്കാര്‍ ആണോ?; കൊറോണ ധവാന്‍ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 14, 03:12 pm
Friday, 14th July 2023, 8:42 pm

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന കൊറോണ ധവാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കൊറോണക്കാലത്തെ ഒരു ഗ്രാമത്തിലെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ കൊറോണ ജവാന്‍ എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.

ലുക്ക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ശ്രുതി ജയനാണ് നായിക. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രേമയം. കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജെയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വഹിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവര്‍ക്ക് പുറമെ ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി.നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഛായാഗ്രഹണം ജെനീഷ് ജയാനന്ദന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം റിജോ ജോസഫ്, പശ്ചാത്തല സംഗീതം ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ., എഡിറ്റിങ് അജീഷ് ആനന്ദ്.

കല കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യും സുജിത് സി.എസ്., ചമയം പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി. തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ.ടി, വാസുദേവന്‍ വി.യു, അസിസ്റ്റന്റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ പബ്ലിസിറ്റി – യെല്ലോ ടൂത്ത്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്ണു എസ്. രാജന്‍.

Content Highlight: Corona dhavan movie trailer is out