കൊറോണ വൈറസ് ഭീതി സിംഗപ്പൂരിലേക്കും പടരുന്നു; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ആശുപത്രിയില്‍
World News
കൊറോണ വൈറസ് ഭീതി സിംഗപ്പൂരിലേക്കും പടരുന്നു; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 2:13 pm

സിംഗപ്പൂര്‍: ചൈനയില്‍ 560 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഭീതി സിംഗപ്പൂരിലേക്കും പടരുന്നു. കൊറോണ രോഗ ലക്ഷണങ്ങളോടെ നാല് സിംഗപ്പൂര്‍ സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിംഗപ്പൂരിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ച് നടന്ന ബിസിനസ് യോഗത്തില്‍ കൊറോണ രോഗലക്ഷണങ്ങളോടെയുള്ളവരും പങ്കെടുത്തിരുന്നു. 109 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ പതിനഞ്ച് പേര്‍ സിംഗപ്പൂര്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിനൊന്നു പേര്‍ നിരീക്ഷണത്തിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലേഷ്യയില്‍ നിന്നും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ യോഗത്തില്‍ പങ്കെടുത്ത 42കാരനു കൊറോണ ബാധിച്ചെന്ന് ചൊവ്വാഴ്ച്ച മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിച്ചു വരികയാണ് മലേഷ്യയിലിപ്പോള്‍.

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 560 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.