| Friday, 21st September 2018, 2:45 pm

'ഒന്നുകില്‍ രാജി അല്ലെങ്കില്‍ മരണം'; ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീഷണിയെത്തുടര്‍ന്ന് കാശ്മീരില്‍ പൊലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കാശ്മീരിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അവരെ കൊലപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ ഷോപ്പിയാനില്‍ മൂന്ന് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്.പി.ഒമാര്‍ കൂട്ടത്തോടെ രാജിവെക്കുന്നത്.

ALSO READ: അവസാനം കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി

തങ്ങള്‍ രാജിവെക്കുകയാണെന്നറിയിച്ച് കൊണ്ട് പൊലീസുകാര്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്.

“ഒന്നുകില്‍ രാജി അല്ലെങ്കില്‍ മരണം” എന്ന ഭീഷണിയായിരുന്നു ഹിസ്ബുല്‍ മുജാഹിദ്ദീന്റെ വീഡിയോ സന്ദേശത്തിലുണ്ടായിരുന്നത്. രാജിവെച്ചുവെന്ന് സ്ഥിരീകരിച്ച് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു.

ഇതിനോടകം അഞ്ചിലധികം ഓഫീസര്‍മാരാണ് രാജിവെച്ചിരിക്കുന്നത്.

എന്റെ പേര് നവാസ് അഹമ്മദ്, കുല്‍ഗാം സ്വദേശിയാണ്. എസ്.പി.ഒയില്‍ ആണ് ജോലി ചെയ്യുന്നത്. ഈ നിമിഷം മുതല്‍ ഞാന്‍ ജോലി രാജിവെക്കുന്നു.”- രാജി പ്രഖ്യാപിച്ച് ഒരു പൊലീസുകാരന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്.

ALSO READ: “വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്”; ഫ്രാങ്കോയ്ക്ക് ശിക്ഷ നല്‍കിയാല്‍ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളുവെന്നും കന്യാസ്ത്രീകള്‍

ഇതിന് സമാനമായാണ് മറ്റ് പൊലീസുകാരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് വ്യാഴാഴ്ച രാത്രി ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കാശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചത്.

ഷോപ്പിയാനിലെ കാപ്രാന്‍ ഗ്രാമത്തില്‍വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. നേരത്തെ ഷോപ്പിയാനില്‍ സ്‌പെഷ്യല്‍ പൊലീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more