Advertisement
Daily News
മതവിദ്വേഷം പ്രചരിപ്പിച്ച ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കൊലപാതകശ്രമത്തിന് കേസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 16, 06:28 am
Sunday, 16th October 2016, 11:58 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങളുടെ പേരില്‍ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് ആരോപണം. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

“ഇസ്‌ലാം വിരുദ്ധ വാട്‌സ് ആപ്പ് പോസ്റ്റിന്റെ” പേരില്‍ സെപ്റ്റംബര്‍ 26ന് മധ്യപ്രദേശിലെ ഭലാഖട്ട് ജില്ലയിലെ ബൈഹാറില്‍ നിന്നും ആര്‍.എസ്.എസ് പ്രചാരകനായ സുരേഷ് യാദവിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ പേരിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.


Dont Miss 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന മനുഷ്യസ്‌നേഹിയാണ് ജയരാജന്‍; ജയരാജനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്


കൊലപാതകശ്രമം, കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പൊലീസുകാര്‍ക്കെതിരെ ചുമത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പേരില്‍ പൊലീസുകാരെ ഇരയാക്കുകയാണെന്നാരോപിച്ച് ഇവരുടെ ബന്ധുക്കളും പൊലീസിലെ ഒരു വിഭാഗവും ഡി.ജി.പിക്കും ഐ.ജിക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്.

“നക്‌സലുകളേക്കാല്‍ പൊലീസുകാര്‍ക്ക് ഭയം വലതുപക്ഷ സംഘടനകളെയാണ്.” എന്നാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്.


Also Read: തെറ്റ് ചെയ്യാത്തവരായി ഗര്‍ഭസ്ഥശിശുവും മൃതദേഹവും ഉമ്മന്‍ ചാണ്ടിയും മാത്രം; പരിഹാസവുമായി എ.കെ ബാലന്‍


യാദവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്. “ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗദള്‍, ഗോരക്ഷാ, ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെട്ട 1000ത്തോളം ആളുകളുണ്ടായിരുന്നു. ഇവര്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നും കലാപമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി. പോലീസുകാര്‍ സ്‌റ്റേഷന്‍ സംരക്ഷിക്കുകയായിരുന്നു. അതിന്റെ പേരിലാണ് അവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും കവര്‍ച്ചയ്ക്കും അതിക്രമിച്ചുകടക്കലിനും കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തത്.” മെമ്മോറാണ്ടത്തില്‍ പറയുന്നു.


Don”t Miss:ബ്രാഹ്മണ സമൂഹത്തിന് ആദരവ് ലഭിക്കാന്‍ കാരണം അവരുടെ സമഭാവനയും മതേതരത്വവും: ചെന്നിത്തല


 

കര്‍ത്തവ്യനിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കെതിരെ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പോലീസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് യാദവിനെ ആശുപത്രിയിലേക്കു വരെ കൊണ്ടുപോയത്.

ശക്തമായ ഭീഷണികളാണ് ആര്‍.എസ്.എസില്‍ നിന്നും പോലീസുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരിടേണ്ടി വരുന്നത്. “നിങ്ങള്‍ക്ക് ഞങ്ങളെ അറിയില്ല. ഞങ്ങളെ തൊടാന്‍ മാത്രം ആരാ നിങ്ങള്‍. മുഖ്യമന്ത്രിമാരെ എന്തിന് പ്രധാനമന്ത്രിയെ വരെ ഇറക്കാന്‍ ഞങ്ങള്‍ക്കാവും. സര്‍ക്കാറിനെ ഉണ്ടാക്കാനും തര്‍ക്കാനും ഞങ്ങള്‍ക്കാവും. നിങ്ങളെകൊണ്ട് ഒന്നുമാവില്ല. കാത്തിരുന്നോ നിങ്ങളുടെ തൊപ്പിതെറിപ്പിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ സംഘപരിവാര്‍ തന്നെ വിടും.” എന്നിങ്ങനെയുള്ള ഭീഷണികളാണ് ഇവര്‍ക്കു നേരിടേണ്ടി വരുന്നത്.


Must Read: മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ചത് മോഹന്‍ജി എന്ന കൊലയാളി പ്രചാരകനെ: സുധീഷ് മിന്നി


 

യാദവിന്റെ അറസ്റ്റിനു പിന്നാലെ ഇയാളെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് അറസ്റ്റിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. അഡീഷണല്‍ എസ്.പി രാജേഷ് ശര്‍മ്മ, പ്രദേശത്തെ സ്റ്റേഷന്റെ ചാര്‍ജുള്ള സിയ ഉല്‍ ഹഖ് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്റ് ചെയ്തത്.

കൂടാതെ ബലാഗട്ട് റെയ്ഞ്ച് ഐ.ജി ഡി.സി സാഗറിനെയും ജില്ലാ എസ്.പി അസിത് യാദവിനെയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.


Don”t Miss: മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു എന്നത് വ്യാജവാര്‍ത്തയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്


 

ഇതിനുപിന്നാലെ കര്‍ത്തവ്യം നിര്‍വഹിച്ചതിന് സഹപ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ബലാഖട്ടിലെ പോലീസ് സോഷ്യല്‍ മീഡിയകളില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മെമ്മോറാണ്ടം തയ്യാറാക്കി ഐ.ജിക്കു സമര്‍പ്പിച്ചത്.

2015ല്‍ രണ്ട് ബജ്‌റംഗദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പോലീസ് കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു.