ഛത്തീസ്ഗഢില്‍ ആദിവാസികളെ കാണാന്‍പോയ ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു
Daily News
ഛത്തീസ്ഗഢില്‍ ആദിവാസികളെ കാണാന്‍പോയ ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2016, 11:32 am

cht

ഛത്തീസ്ഗഢ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരം ജാമ്യമില്ലാ കേസെടുത്ത ഏഴുപേര്‍ക്കും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. മാവോയിസ്റ്റുകളെ പഴയ നോട്ടുകള്‍ മാറാന്‍ സഹായിക്കുകയും സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്ന വിപ്ലവ സാഹിത്യങ്ങള്‍ കൈയില്‍ വെച്ചെന്നുമാണ് പൊലീസ് പറയുന്നത്.

ഛത്തീസ്ഗഢ്:  ബസ്തറില്‍ ആദിവാസികളെ സന്ദര്‍ശിക്കാനെത്തിയ തെലുങ്കാന ഡെമോക്രാറ്റിക് ഫോറം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരമടങ്ങുന്ന സംഘത്തെ മാവോയിസ്റ്റുകളുടെ ഇടനിലക്കാരെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഛത്തീസ്ഗഢ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരം ജാമ്യമില്ലാ കേസെടുത്ത ഏഴുപേര്‍ക്കും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. മാവോയിസ്റ്റുകളെ പഴയ നോട്ടുകള്‍ മാറാന്‍ സഹായിക്കുകയും സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്ന വിപ്ലവ സാഹിത്യങ്ങള്‍ കൈയില്‍ വെച്ചെന്നുമാണ് പൊലീസ് പറയുന്നത്.

ദുര്‍ഗപ്രസാദ്, ആര്‍. ലക്ഷ്മയ്യ, ഡി പ്രഭാകര്‍, രാജേന്ദ്ര പ്രസാദ്, പ്രഭാകര്‍ റാവു, ബി.രവീന്ദ്രനാഥ്, മുഹമ്മദ് നാസിം എന്നിവരാണ് അറസ്റ്റിലായത്.

ബസ്തറിലെ വ്യാജഏറ്റുമുട്ടല്‍ സംഭവങ്ങളെ കുറിച്ച് പഠനം നടത്താനാണ് സംഘം തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് പോയിരുന്നതെന്ന് തെലങ്കാന സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി പ്രവര്‍ത്തകന്‍ എന്‍. നാരായണ റാവു പറഞ്ഞു.  ഇവരുടെ ജാമ്യത്തിനായി ബിലാസ്പൂര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റാവു പറഞ്ഞു.

നേരത്തെ സോണി സോറി, നന്ദിനി സുന്ദര്‍ ഉള്‍പ്പടെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെയും സമാനമായ നടപടികള്‍ ഛത്തീസ്ഗഢ് പൊലീസ് സ്വീകരിച്ചിരുന്നു.

Read more