പോര്‍ട്ടോ അലെഗ്രെ: മെസ്സിയെ കണ്ട് താരങ്ങള്‍ ഭ്രമിച്ച് പോവില്ലെന്ന് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചേസ്.
‘ ദക്ഷിണ അമേരിക്കയില്‍ ഒരു പക്ഷെ തങ്ങള്‍ പരിചിതരല്ലായിരിക്കാം. പക്ഷെ ഒരു പറ്റം പ്രൊഫഷണല്‍ താരങ്ങളുമായാണ് ഞങ്ങള്‍ വന്നത് മത്സരിക്കാനാണ്. അല്ലാതെ മെസ്സിയുമായി നിന്ന് ഫോട്ടോയെടുക്കാനല്ല’ സാഞ്ചേസ് പറഞ്ഞു.
മെസ്സിയുടെ കളി മികവിനെ പുകഴ്ത്താനും ഫെലിക്‌സ് സാഞ്ചേസ് മടി കാണിച്ചില്ല. നൂറു കണക്കിന് കോച്ചുമാര്‍ മെസ്സിക്കെതിരെ തന്ത്രങ്ങള്‍ പയറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു മാജിക് ഫോര്‍മുലയും ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും എല്ലാം ലിയോയുടെ കാലിലാണെന്നും ഖത്തര്‍ കോച്ച് പറഞ്ഞു.
മത്സരത്തിലെ ഫേവറൈറ്റുകള്‍ അര്‍ജന്റീന തന്നെയാണെന്നും എന്നാലും ലോകത്തെ ഏറ്റവും മികച്ച ടീമിനോടും മികച്ച താരത്തോടും നന്നായി കളിക്കുമെന്നും സാഞ്ചേസ് പറഞ്ഞു.
ഉജ്ജ്വല ഫോമിലുള്ള ഖത്തര്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ മുത്തമിട്ടത് സാഞ്ചേസിന് കീഴിലായിരുന്നു.
കോപ ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയുമായാണ്് അര്‍ജന്റീന ഖത്തറിനെ നേരിടുന്നത്. ഖത്തറാകട്ടെ ആദ്യ മത്സരത്തില്‍ പരാഗ്വേയെ സമനിലയില്‍ തളച്ചിരുന്നു. രണ്ടാമത്തെ കളിയില്‍ കൊളംബിയയോട് തോല്‍ക്കുകയാണുണ്ടായത്.