| Tuesday, 17th March 2020, 8:25 pm

കൊവിഡ് 19: യൂറോകപ്പ് ഫുട്‌ബോളും കോപ്പ അമേരിക്കയും ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും നീട്ടിവെച്ചു. ഒരു വര്‍ഷത്തേക്കാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നീട്ടിവെച്ചത്. ലോകത്താകെ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം.

2020 ജൂണ്‍മാസത്തില്‍ നടക്കാനിരുന്ന യൂറോകപ്പാണ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചത്. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായിരിക്കും യൂറോ കപ്പ് നടത്തുക.

യുവേഫയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതുകൊണ്ട് കളിക്കാര്‍ക്ക് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കേണ്ടതില്ലെന്നും യുവേഫ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവേഫയുടെ ക്ലബുകളുടെയും നാഷണല്‍ ടീമുകളുടെയും എല്ലാ കളികളും മറ്റൊരു അറിയിപ്പുണ്ടാവുന്നവരെ നടത്തില്ലെന്നും അറിയിച്ചു. യുവേഫ യൂറോ 2020 പ്ലേ ഓഫ് മാച്ചുകളും അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളും മാര്‍ച്ചിലായിരുന്നു നടക്കേണ്ടിയിരുന്നത്. ഇത് അടുത്ത വര്‍ഷം ജൂണ്‍ ആദ്യവാരത്തില്‍ നടത്തുമെന്നും യുവേഫയുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2020ല്‍ നടക്കേണ്ട കോപ്പ അമേരിക്കയും നീട്ടിവെച്ചിട്ടുണ്ട്. 2021ലേക്കാണ് കോപ്പ അമേരിക്ക മാറ്റിവെച്ചത്.

We use cookies to give you the best possible experience. Learn more