ഛണ്ഡിഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ കൈക്കൂലിപ്പണം വിഴുങ്ങാന്‍ ശ്രമിച്ച് പൊലീസുദ്യോഗസ്ഥന്‍. കന്നുകാലിയെ മോഷ്ടിച്ച കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരനെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടിയപ്പോഴാണ് ഇയാള്‍ പണം വിഴുങ്ങാന്‍ ശ്രമിച്ചത്.
പിടിക്കപ്പെട്ടതിനാല്‍ തെളിവ് നശിപ്പിക്കാനായിരുന്നു ഈ നീക്കം. സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര ഉലയാണ് (Mahendra Ula) കൈക്കൂലിയായി വാങ്ങിയ കറന്‍സി നോട്ടുകള്‍ വിഴുങ്ങാന്‍ ശ്രമിച്ചത്. 4000 രൂപയാണ് ഇയാള്‍ വിഴുങ്ങാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്‍.ഡി.ടി.വിയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
रिश्वत ले रहा था सब इंस्पेक्टर, विजिलेंस टीम को देखते ही निगले 4000 रुपए #ATDigital #Haryana #Faridabad pic.twitter.com/VTpU8o7WWZ
— AajTak (@aajtak) December 13, 2022
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുന്നതും ഇയാള്‍ വിഴുങ്ങാന്‍ ശ്രമിച്ച പണം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പൊലീസുകാരന്‍ ഇതിനെ പ്രതിരോധിച്ച് ചെറുത്തുനില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.