'ഗ്രാന്‍ഡ്പ കിച്ചണി'ലെ കുക്ക് ഗ്രാന്‍ഡ്പ ഇനിയില്ല
national news
'ഗ്രാന്‍ഡ്പ കിച്ചണി'ലെ കുക്ക് ഗ്രാന്‍ഡ്പ ഇനിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 7:38 pm

തെലങ്കാന: യൂടൂബ് ചാനലായ ഗ്രാന്‍ഡ്പ കിച്ചണിലൂടെ പ്രശസ്തനായ തെലങ്കാനയിലെ പാചകക്കാരനായ നാരായണ റെഡ്ഡി മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കുറച്ചു ദിവസങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 27നാണ് അദ്ദേഹം മരിച്ചതെന്നാണ് നിലവില്‍ അറിയാന്‍ സാധിച്ചിട്ടുള്ളത്. വലിയ അളവില്‍ ഭക്ഷണം പാകം ചെയ്യുകയും പാകം ചെയ്ത ഭക്ഷണം അനാഥാലയങ്ങളിലേക്ക് കൊടുക്കുയും ചെയ്തതിലൂടെയായിരുന്നു ഗ്രാന്‍ഡ്പ സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തനായത്.

ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി അദ്ദേഹത്തിന്റെ യൂടൂബ് ചാനലിന് 60 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

ലോകത്താകമാനം കാഴ്ചക്കാരുള്ള അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. ഓവനില്ലാതെ വെറും വിറകടുപ്പില്‍ വെച്ച് നാടന്‍ ബിരിയാണി ഉണ്ടാക്കിയാലും ബര്‍ഗറോ പിസ്സയോ ഉണ്ടാക്കിയാലും അദ്ദേഹത്തിന്റെ പ്രത്യേക ചേരുവകളും പാചകത്തിലുള്ള വൈദഗ്ധ്യവും ആളുകളെ ആകര്‍ഷിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചോക്ലേറ്റ് കേക്കുകളും പാന്‍കേക്കുകളും മില്‍ക്ക് ഷേക്കുകളും ഡിസ്സേര്‍ട്ട്‌സും ഗ്രാന്‍ഡ്പയുടെ പ്രത്യേകം വിഭവങ്ങളാണ്.

അദ്ദേഹത്തിന് വയ്യാതിരുന്ന സമയത്ത് അതിന്റെ നടത്തിപ്പുകാര്‍ ചില വീഡിയോകളൊക്കെ പുറത്തിറക്കിയിരുന്നു. ആറു ദിവസം മുന്‍പാണ് ഗ്രാന്‍ഡ്പ അവസാനമായി മുഖം കാണിച്ച വീഡിയോ പുറത്തിറങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിന്റെ പലഭാഗത്തുനിന്നുള്ളവരും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.