| Thursday, 17th August 2023, 11:20 am

ജി.ടെക്കില്‍ നിന്ന് ഐ.എ.ബി, എ.ബി.എം.എ യോഗ്യത നേടിയവര്‍ക്കുള്ള ബിരുദദാന ചടങ്ങ് ജി.കോണ്‍ സംഘടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് :ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ പഠന ശൃംഖലയായ ജി-ടെകില്‍ നിന്നും ഐ.എ.ബി, എ.ബി.എം.എ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് ജി കോണ്‍ ഓഗസ്റ്റ 16 ന് കോഴിക്കോട് നടന്നു. ചടങ്ങില്‍ 625 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. യു.കെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്‍സ് ആന്‍ഡ് ബുക്ക് കീപ്പേഴ്സിന്റെ (ഐഎബി) സര്‍ട്ടിഫിക്കേഷന്‍ ജി ടെക്കിന്റെ DIFA, PDIFAS, MFAS, MFA എന്നീ കോഴ്‌സുകള്‍ക്കൊപ്പം എ.ബി.എം.എ കോഴ്‌സുകളായ DCA, DDI, DDM, CCSEH എന്നീ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ജികോണ്‍ സംഘടിപ്പിച്ചത്.

ഓഗസ്റ്റ് 16 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങ് നടന്നത്. എബിഎംഎ Chief Operating Officer പോള്‍ റൊസാവരെ, Business നടന്നത് Development Manager (India) നിഷാര്‍ വിശ്വനാഥന്‍ എന്നിവരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. അക്കൗണ്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഐഎബി, സോഫ്‌റ്റ്വെയര്‍, ഗ്രാഫിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലെ കോഴ്‌സുകള്‍ക്കാണ് എബിഎംഎ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. 23 വര്‍ഷങ്ങളായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിന്റെ 2-ാമത് ബിരുദദാന ചടങ്ങാണ് ജി കോണ്‍.

എല്ലാവര്‍ഷവും ഐഎബി-യു.കെ, എബിഎംഎ-യു.കെ സര്‍ട്ടിഫിക്കേഷന്‍ ബിരുദദാന ചടങ്ങ് ജികോണ്‍ നടത്തുമെന്ന് ജി-ടെക്ക് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി അറിയിച്ചു. അക്കൗണ്ടിംഗ് മേഖലയില്‍ ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലെവല്‍-3 എന്ന ബെഞ്ച്മാര്‍ക്ക് ക്വാളിഫിക്കേഷനാണ് ഐഎബി യു.കെ, ജി-ടെക്കിലൂടെ നല്‍കുന്നത്. കൂടാതെ സോഫ്റ്റ്‌വെയര്‍, ഗ്രാഫിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലെവല്‍-4 എന്ന ബെഞ്ച്മാര്‍ക്ക് ക്വാളിഫിക്കേഷനാണ് എ.ബി.എം.എ യു.കെ, ജി-ടെക്കിലൂടെ നല്‍കുന്നത്.

content highlights; convocation Ceremony for IAB and ABMA Qualifiers from G.Tech

We use cookies to give you the best possible experience. Learn more