കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കടന്ന് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ക്വാറന്റീനിലാക്കി.
അതേസമയം പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പൊലീസുകാരെ അറിയിച്ചില്ലെന്ന പരാതിയുയരുന്നുണ്ട്. ജൂലൈ 22നാണ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയത്. 24 ന് പിടിയിലാവുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞത് ഇന്നലെ രാത്രി ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചന്വേഷിച്ചപ്പോഴാണെന്നാണ് പൊലീസുകാര്‍ പറയുന്നത്.
നാലുപേരായിരുന്നു പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയത്. അടുത്ത ദിവസങ്ങളിലായി തന്നെ ഇവരെ പിടികൂടുകയും ചെയ്തിരുന്നു.
മറ്റുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ