| Wednesday, 27th June 2018, 9:59 am

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേയ്ക്ക്. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയിലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നത്.

ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്കുള്ള സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ അനുസരിച്ച് ജീവനക്കാര്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും.


Also Read: മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക്; ട്രംപിന് അനുകൂലമായി കോടതി വിധി


ആദ്യഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക. പിന്നീട് മറ്റ് ഉല്‍പ്പന്നങ്ങളും ലഭിക്കും. തിരുവനന്തപുരത്തായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക.

പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. ഓരോ ജില്ലകളില്‍ ചുരുങ്ങിയത് 10 ത്രിവേണി വില്‍പ്പന കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ വിപണനവുമായി ബന്ധിപ്പിക്കും.

കൂടാതെ സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.


Also Read: ‘മുസ്‌ലിങ്ങളുടെ കഴുത്തറുക്കണം’; മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ


വരും വര്‍ഷങ്ങളില്‍ ത്രിവേണിസ്റ്റോര്‍ വഴിയുള്ള വിറ്റുവരവിന്റെ 10 ശതമാനം ഓണ്‍ലൈന്‍ വിപണനത്തിലൂടെ സമാഹരിക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്ദേശിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡിന്റെ ഐ.ടി വിഭാഗത്തിനാണ് ഷോപ്പിംഗ് സൈറ്റ് നിര്‍മാണ ചുമതല.

We use cookies to give you the best possible experience. Learn more