പശ്ചിമഘട്ടത്തിന്റെ തുടര്‍ച്ചയും അമൂല്യജൈവവൈവിധ്യകേന്ദ്രവുമായ പത്തനംതിട്ട ജില്ലയിലെ പൊന്തന്‍പുഴ വനമേഖല 283 സ്വകാര്യ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതായി കോടതി വിധി വന്നിരിക്കുന്നു.
വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന 1200 ഓളം കുടുംബങ്ങള്‍ക്ക് ഇതോടുകൂടി കിടപ്പാടം നഷ്ടപ്പെടാന്‍ പോവുകയാണ്. എന്നാല്‍ തലമുറകളായി തങ്ങള്‍ ജീവിക്കുന്ന മണ്ണും വനഭൂമിയും വ്യാജരേഖകളിലൂടെ കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ പൊന്തന്‍പുഴ ജനത ശക്തമായ സമരങ്ങളാരംഭിച്ചിരിക്കയാണ്.