കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജസ്‌ല മാടശ്ശേരി.
സംവാദപരിപാടിയില്‍ മുമ്പ് മുസ്‌ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിക്കുന്നത് കൊണ്ടാണ് പിന്‍മാറുന്നതെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഇത് ഉപകരിക്കു എന്നും ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചു.
മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ പഴയ മുസ്‌ലിം മാത്രമല്ല എല്ലാ മതത്തില്‍ നിന്നുള്ളവരുമുണ്ട് എന്നും ജസ്‌ല ചൂണ്ടിക്കാട്ടി. യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല. യുക്തിക്ക് നിരക്കാത്തത് തന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളെന്നും ജസ്‌ല പറഞ്ഞു.
സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് പഴയ മുസ്‌ലീങ്ങളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകുവെന്നും. സംഘപരിവാറിന്,ഇതൊരു വാളും ആകുമെന്നത് കൊണ്ട് തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ടെന്നും ജസ്‌ല പറഞ്ഞു.
തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പിനോട് അനുബന്ധിച്ചായിരുന്നു മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ സംവാദപരിപാടി സംഘടിപ്പിക്കാനിരുന്നത്.
ജാമിത, ജസ്‌ല മാടശ്ശേരി, റഫീഖ് മംഗലശ്ശേരി എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പി.ടി മുഹമ്മദ് സാദിഖ് ആയിരുന്നു മോഡറേറ്റര്‍. എന്നാല്‍ ഈ പാനലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്‌ലാം മത വിശ്വാസത്തില്‍ നിന്ന് പിന്‍മാറിയവരെ മാത്രം പാനലില്‍ ഉള്‍പ്പെടുത്തുകയും മറ്റ് മതങ്ങളില്‍ നിന്നും പിന്‍മാറിയവരെ ഉള്‍പ്പെടുത്താത്തിരുന്നതിനെയുമാണ് പ്രതിഷേധം ഉയര്‍ന്നത്.
ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ഈ സംവാദപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല… ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍കാള്‍സ് ഒഴിവാക്കുക.
മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ ex മുസ്ലീംസ് മാത്രമല്ല..എല്ലാമതത്തില്‍ നിന്നുമുണ്ട്… അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു.
എല്ലാ ex മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്..എന്നാല്‍ ex മുസ്ലീംസ് മാത്രമാകുമ്പോള്‍ സത്യങ്ങളാണേലും. അതിനുള്ള സാഹചര്യം ഇതല്ല എന്നും.. ഇപ്പോഴത് ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ.
മാത്രമല്ല..യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംഭന്ധിച്ചിടത്തോളം എല്ലാ മതങ്ങളും..
പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് ex മുസ്‌ലീങ്ങളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂ..
ഇതാണ് എന്റെ നിലപാട്.. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ ഒഴിവാക്കണം..
എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല…എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്..
അതുകൊണ്ട് ഒരു ടാര്‍ജറ്റഡ് ടോക്ക് എന്റെ അജണ്ടയല്ല..
(വിഷയം കൃത്യമായി കണ്‍വേ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചത്..
ഞാന്‍ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളില്‍ മതം പറയും എന്ന് മാത്രം.
സംഘാടകര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ഖേദം)