ന്യൂദല്‍ഹി: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് ദിവ്യ സ്പന്ദന. ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചാണ് ദിവ്യ ട്വീറ്റുമായി രംഗത്തെത്തിയത്. ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന അടിക്കുറിപ്പോടെ മോദിയുടെ ചിത്രം സഹിതം പങ്കുവച്ചാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.
കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിഹാസത്തിന്കാരണമായിരുന്നു. മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം മോദിയെ ട്രോളിക്കൊണ്ടും വിമര്‍ശിച്ചു കൊണ്ടും വ്യാപക പോസ്റ്റുകളുണ്ടായിരുന്നു.
അതേസമയം ദിവ്യയുടെ ട്വീറ്റിനെതിരെ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരെ കൂടാതെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദിവ്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിവ്യ ഉപയോഗിച്ച ഭാഷ കടന്നതായിപ്പോയെന്നാണ് വിമര്‍ശനം.
എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്നും വിഷയത്തില്‍ വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെ പരിഹസിച്ചതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018