ക്യാച്ച് എടുത്തെന്ന് കേരളം, എടുത്തില്ലെന്ന് വിദര്‍ഭ; വസീം ജാഫറിന്റെ പുറത്താക്കലില്‍ ആദ്യ ദിനം തന്നെ വിവാദം
Daily News
ക്യാച്ച് എടുത്തെന്ന് കേരളം, എടുത്തില്ലെന്ന് വിദര്‍ഭ; വസീം ജാഫറിന്റെ പുറത്താക്കലില്‍ ആദ്യ ദിനം തന്നെ വിവാദം
എഡിറ്റര്‍
Friday, 8th December 2017, 6:42 pm

സൂറത്ത്: കേരളത്തിന്റെ ആദ്യ രഞ്ജി ക്വാര്‍ട്ടര്‍ മത്സരം തന്നെ വിവാദത്തില്‍. വിദര്‍ഭയുടെ ശക്തനായ വസീം ജാഫറിന്റെ വിക്കറ്റാണ് വിവാദത്തില്‍ കലാശിച്ചത്. മത്സരത്തിന്റെ ഒന്നാം ദിനം തന്നെ വിവാദമായത് കേരളത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

കളിയുടെ 17ാം ഓവറിലായിരുന്നു സംഭവം. കെ.സി അക്ഷയ് എറിഞ്ഞ പന്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ വസീം ജാഫര്‍ പരാജയപ്പെടുകയായിരുന്നു. പന്ത് വസീമിന്റെ ഗ്ലൗസിലുരുമി കീപ്പറുടെ കയ്യിലെത്തുകയായിരുന്നു. പക്ഷെ കീപ്പര്‍ സഞ്ജു സാംസണ് പിഴച്ചു. പന്ത് പിടിക്കാന്‍ സാധിച്ചില്ല. സഞ്ജുവിന്റെ പാഡില്‍ തട്ടി പന്ത് സ്ലിപ്പില്‍ നിന്നിരുന്ന അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലേക്ക് എത്തി. പന്ത് കിട്ടിയതും കാര്‍ത്തിക് ആഘോഷം തുടങ്ങി.


Also Read: വായു മലിനീകരണത്തിന്റെ പേരില്‍ ദല്‍ഹിയില്‍ അലമ്പുണ്ടാക്കിയ ലങ്കന്‍ താരങ്ങളെ പരിഹസിച്ച് രവി ശാസ്ത്രി; ട്വീറ്റ് ഏറ്റെടുത്ത് ഇന്ത്യന്‍ ആരാധകര്‍


പെട്ടെന്നായിരുന്നു പന്ത് കാര്‍ത്തികിന്റെ കയ്യില്‍ നിന്നും നിലത്ത് വീഴുന്നത്. ഇതോടെ ഔട്ട് വിധിച്ചതിനെതിരെ വസീം ജാഫര്‍ രംഗത്തെത്തി. ക്യാച്ച് പൂര്‍ത്തിയായില്ലെന്നും വിക്കറ്റ് പരിഗണിക്കാന്‍ പാടില്ലെന്നും വസീം വാദിച്ചു. തുടര്‍ന്ന് അമ്പയര്‍മാരുടെ കൂടിയാലോചനയ്ക്ക് ശേഷം വിധി ശരിയാണെന്ന് തീരുമാനിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ഇരുടീമുകളും തമ്മില്‍ പോരായി. എന്നാല്‍ ക്യാച്ച് കേരളം കൈവിട്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും പക്ഷെ ഔദ്യോഗികമായ പ്രതിഷേധത്തിനോ പരാതിക്കോ ഇല്ലെന്നും കെ.സി.എയുടെ മുന്‍ ക്രിക്കറ്റ് ഡയറക്ടറായിരുന്ന വിദര്‍ഭ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് പറയുന്നു.

അതേസമയം, അര്‍ഹമായ വിക്കറ്റാണെന്നായിരുന്നു കേരളത്തിന്റെ വാദം.