| Wednesday, 21st November 2018, 5:21 pm

'ഇങ്ങിനെയാണ് ചുംബനങ്ങള്‍ ചിത്രീകരിച്ചത്'; വിവാദമായി 24 ചുംബനങ്ങളുടെ മേക്കിംഗ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: തെലുങ്ക് സിനിമകളില്‍ നിന്ന് ഗ്ലാമര്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ്. അത് കൊണ്ട് തന്നെ വിവാദങ്ങളും തെലുങ്ക് സിനിമയ്ക്ക് പുതുമയല്ല. അത്തരത്തില്‍ തെലുങ്കിലെ പുതിയ സിനിമയായ “24 കിസ്സസ്” വിവാദമായിരിക്കുകയാണ്.

പേര് സൂചിപ്പിക്കുന്ന പോലെ ചുംബന രംഗങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കൂടി പുറത്തുവന്നതോടെ വിവാദങ്ങള്‍ ചൂട് പിടിച്ചു.

Also Read മീ ടൂ ; ഹിന്ദി സിനിമാ സീരിയല്‍ അഭിനേതാവ് അലോക് നാഥിനെതിരെ ബലാത്‌സംഗ കുറ്റത്തിന് കേസെടുത്തു

സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ചുംബനങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 24 കിസെസ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അദിത് അരുണും ഹേബാ പട്ടേലുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം തെലുങ്കിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ.
നവംബര്‍ 23ന് ചിത്രം റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more