| Saturday, 8th September 2018, 10:55 pm

കേരളാ ബ്ലാസ്റ്റേഴ്‌സ് - ബാങ്കോക്ക് എഫ്.സി മത്സരം വിവാദത്തില്‍; കളിച്ചത് വ്യാജ ടീമിനോട്

സ്പോര്‍ട്സ് ഡെസ്‌ക്

തായ്‌ലാന്‍ഡ്: തായ്ലാന്‍ഡില്‍ പ്രീ സീസണ്‍ മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വിവാദത്തില്‍. ബാങ്കോക്ക് എഫ്.സിയുമായി നടന്നു എന്ന് പറയപ്പെടുന്ന മത്സരമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാങ്കോക്ക് എഫ്‌സിയുമായി കളിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറയുന്നുണ്ടെങ്കിലും, ഇങ്ങനെ ഒരു മത്സരം കളിച്ചിട്ടില്ല എന്നാണ് ബാങ്കോക്ക് എഫ്.സി നല്‍കുന്ന വിശദീകരണം.


ALSO READ: ദളിത് വിദ്യാർത്ഥിയുടെ അറസ്റ്റിൽ പ്രതികരിച്ചതിന് കാസര്‍കോട് അധ്യാപകന് സസ്‌പെന്‍ഷന്‍; പിന്നില്‍ സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സിലര്‍


ആരാധകരോട് സമൂഹ മാധ്യമങ്ങള്‍ വഴി ബാങ്കോക്ക് എഫ്.സി ഔദ്യോഗികമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരഫലം കാണിക്കുമ്പോള്‍ തങ്ങളുടെ ലോഗോ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ഇവര്‍ പറയുന്നു. ലോഗോ നീക്കം ചെയ്യണമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനോട് ബാങ്കൊക്ക് എഫ്.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന മത്സരം 4-1 എന്ന സ്‌കോറിനാണ് മഞ്ഞപ്പട വിജയിച്ചത്.


ALSO READ: “വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്” കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ


മത്സരം നടക്കുന്നതിന് മുമ്പ് ബാങ്കോക്ക് എഫ്‌സിയുമായി കളിക്കാന്‍ പോകുന്നത് ബാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മത്സരം വിവാദമായതോടെ ബ്ലാസ്റ്റേഴ്‌സ് ഇത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം മഞ്ഞപ്പട നല്‍കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

We use cookies to give you the best possible experience. Learn more