| Saturday, 31st December 2022, 10:19 pm

ലോകകപ്പ് മത്സരത്തിന് ശേഷം വീണ്ടും വിവാദ റഫറിയുടെ ആറാട്ട്; ഇത്തവണ പുറത്തെടുത്തത് രണ്ട് ചുവപ്പ് കാർഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിൽ അർജന്റീന-നെതർലൻഡ്സ് മത്സരം നിയന്ത്രിച്ച വിവാദ റഫറി വീണ്ടും കാർഡുകൾ പുറത്തെടുത്ത് വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്.

ലാലിഗയിൽ ഒരു ഇടവേളക്ക് ശേഷം മത്സരിക്കാനിറങ്ങിയ ബാഴ്സലോണ എസ്പ്യാനോളിനോട് സമനില വഴങ്ങിയിരുന്നു. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

മാർക്കോസ് അലൻസോയിലൂടെ ഏഴാം മിനിട്ടിൽ ബാഴ്സ ലീഡ് നേടിയപ്പോൾ. മത്സരം 73 മിനിട്ട് പിന്നിട്ടപ്പോൾ ഹോസെലുവാണ് എസ്പ്യാനോളിന്റെ സമനില ഗോൾ നേടിയത്.

എന്നാൽ മത്സരത്തിലെ കേന്ദ്ര കഥാപാത്രമായിരിക്കുന്നത് വിവാദ റഫറിയായ മാത്യു ലാഹോസിന്റെ തീരുമാനങ്ങൾ. മത്സരം നിയന്ത്രിച്ച ലാഹോസ് രണ്ട് ചുവപ്പ് കാർഡുകളും നിരവധി മഞ്ഞക്കാർഡുകളും മത്സരത്തിനിടയിൽ പുറത്തെടുത്തിരുന്നു.

ബാഴ്സ താരമായ ജോർഡി ആൽബ ചുവപ്പ് കാർഡ് വെടിച്ചപ്പോൾ, എസ്പ്യാനോളിന്റെ വിനീഷ്യസിനാണ് ചുവപ്പ് കാർഡ് കിട്ടിയത്.
മുമ്പും കാർഡുകൾ ധാരാളമായി പുറത്തെടുക്കുന്നതിലൂടെ വിവാദത്തിൽ അകപ്പെട്ട റഫറിയാണ് ലാഹോസ്.

ലോകകപ്പിലെ അർജന്റീന-നെതർലൻഡ് മത്സരത്തിൽ 16 മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും പുറത്തെടുത്ത ലാഹോസിനെ താരങ്ങളുടെ പരാതിയിൽ ഫിഫ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ബാഴ്സിലോണ പരിശീലകൻ സാവിക്കും മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.

അതേസമയം ലീഗ് ടേബിളിൽ 15കളികളിൽ നിന്ന് 38പോയിന്റുമായി ഒന്നാമതാണ് ബാഴ്സ. രണ്ടാമതുള്ള റയലിനും 38പോയിന്റുണ്ട്. പക്ഷെ ബാഴ്സയാണ് ഗോൾ വ്യത്യാസത്തിൽ മുന്നിൽ.

Content Highlightts:Controversial referee’s repeat his behaviour This time two red cards were issued

Latest Stories

We use cookies to give you the best possible experience. Learn more