| Monday, 19th August 2019, 7:59 am

എ.ടി.എം കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം; ഇനി 24 മണിക്കൂര്‍ സേവനമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

എ.ടി.എം കാര്‍ഡ് മുഖേനയുള്ള വിനിമയങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്‌കാരമെന്നാണ് റിപ്പോര്‍ട്ട്.

എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നാണ് ബാങ്ക് മുന്നോട്ടുവക്കുന്ന വാദം. രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാര്‍ഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക പിന്‍വലിക്കുകയാണ്.

ഇത് ബാങ്കിന് നഷ്ടമുണ്ടാക്കുന്നെന്നാണ് വിലയിരുത്തല്‍. പുതിയ മാറ്റത്തെക്കുറിച്ച് എ.ടി.എം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more