| Wednesday, 30th October 2013, 12:46 am

ചാനലുകളെ നിയന്ത്രിക്കണമെന്ന ഹരജി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന പൊതു താത്പര്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ചാനലുകള്‍ നിരുത്തരവാദപരവും വാസ്തവവിരുദ്ധവുമായി വാര്‍ത്തകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് തൃക്കൊടാത്താനം സ്വദേശി കെ ബിജു സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

രാഷ്ട്രീയ നേതാക്കളുടേയും മന്ത്രിമാരുടേയും മറ്റും സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറി വാര്‍ത്ത് നല്‍കുന്ന പ്രവണത വളര്‍ന്നുവരുന്നുവെന്നും  കോടതി നടപടികള്‍ സംബന്ധച്ച ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദൂരദര്‍ശന്‍ ആകാശവാണി എന്നിവയെ നിയന്ത്രിക്കുവാന്‍ നിയമങ്ങള്‍ നിലനിലുണ്ടെങ്കിലും സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നിമയമില്ലെന്ന് അഡ്വ. ജോര്‍ജ് സെബാസ്റ്റിയന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more