ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ എറ്റവും പ്രധാനപ്പെട്ടതാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍ അഥവാ ഗര്‍ഭനിരോധന ഗുളികകള്‍. സാധാരണയായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പോ അല്ലെങ്കില്‍ അതിനുശേഷം നിശ്ചിത സമയത്തിനുള്ളിലോ ആണ് സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കാറുള്ളത്.
എന്നാല്‍ ഇപ്പോഴിതാ പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഗര്‍ഭനിരോധന ഗുളികള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം വിജയം കണ്ട സന്തോഷത്തിലാണ് ശാസ്ത്രലോകമിപ്പോള്‍.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഇത്തരം ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നതിലൂടെ പുരുഷഹോര്‍മോണുകളും ബീജത്തിന്റെ ഉല്പ്പാദനവും കുറയുകയും പങ്കാളിയില്‍ ഗര്‍ഭമുണ്ടാകാനുള്ള സാധ്യതകള്‍ കുറയുകയും ചെയ്യുന്നു. തെരഞ്ഞെടുത്ത പുരുഷന്‍മാരില്‍ ഒരുമാസം ഈ ഗുളികകള്‍ പരീക്ഷിച്ച ശേഷം ശാസ്ത്രലോകം പറഞ്ഞത് ഇവ ഉപയോഗിക്കുന്നതുകൊണ്ട് അവയവങ്ങള്‍ക്ക് പ്രത്യേകിച്ച് കരളിന് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നാണ്.
എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് ഗുളിക കഴിക്കാന്‍ പുരുഷന്‍മാര്‍ മറന്നുപോകുന്ന അവസ്ഥ സ്ഥിരമായി കാണാറുണ്ട്. അതൊഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ കഴിക്കാന്‍ പാകത്തിലുള്ള ഗര്‍ഭനിരോധന ഗുളികകളും ലഭിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ALSO READ: നിങ്ങള്‍ പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കാറുണ്ടോ? എന്നാല്‍ സൂക്ഷിക്കുക ഈ രോഗങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്
വാഷിംഗ്ടണ്‍ യൂണിവഴിസിറ്റിയിലെ ഒരു വിഭാഗം പതിനെട്ടുമുതല്‍ 50 വയസ്സുവരെയുള്ള പുരുഷന്‍മാരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗര്‍ഭനിരോധന ഗുളികള്‍ പുരുഷന്‍മാരില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഗുളികള്‍ ഉപയോഗിക്കുന്നതിലൂടെ പുരുഷന്‍മാരില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ബീജോല്‍പ്പാദനം സാവധാനത്തിലാകുമെന്നും പങ്കാളിക്ക് ഗര്‍ഭസാധ്യതകള്‍ ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.