| Sunday, 13th October 2024, 8:02 pm

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച കേസില്‍ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച കേസില്‍ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറാണ് അറസ്റ്റിലായത്.

മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അറസ്റ്റ്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ ശരവണനാണ് ട്രെയിനില്‍ നിന്ന് വീണുമരിച്ചത്. നേരത്തെ റെയിൽവേ കരാർ ജീവനക്കാരൻ ശരവണനെ തള്ളിയിട്ടതായി ആരോപണം ഉയർന്നിരുന്നു.

ഇന്നലെ (ശനിയാഴ്ച) 11.15ഓടെയാണ് സംഭവം നടക്കുന്നത്. തലശേരിയിലുള്ള ബന്ധുവിനെ കണ്ട് ശരവണന്‍ കോഴിക്കോടെത്തുകയും അവിടെന്ന് മംഗലാപുരത്ത് നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കൊച്ചുവേളിയിലേക്ക് പോകാനായിരുന്നു തീരുമാനം.

ട്രെയിനിന്റെ എ.സി. കംപാര്‍ട്‌മെന്റിന്റെ പടിയില്‍ ഇരിക്കുന്ന ശരവണനെ കണ്ട് അനില്‍ കുമാര്‍ മാറിയിരിക്കാന്‍ പറഞ്ഞുകൊണ്ട് നീക്കുകയായിരുന്നു.

എന്നാല്‍ ശരവണന്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. കോച്ചിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേക്കാണ് ശരവണന്‍ വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആര്‍.

Content Highlight: Contract worker arrested in case of Tamil Nadu native falling from train

Latest Stories

We use cookies to give you the best possible experience. Learn more