ബെയ്ജിങ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റീലുകളും ഷോര്‍ട്ട് വീഡിയോകളും കാണുന്നതിലെ ആസക്തി ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമെന്ന് പഠനം. ചൈനയിലെ ഹെബെയ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ദി ഫസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സോഷ്യല്‍ മീഡിയ വഴി റീലുകളും മറ്റും കാണുന്നത് ചെറുപ്പക്കാരുടെയും മധ്യവയസ്‌ക്കരുടെയും ഇടയില്‍ ദിനചര്യയായി മാറിയ സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്.
ഉറങ്ങുന്നതിനുള്ള സമയമടക്കം റീലുകളും ഷോര്‍ട്ട് വീഡിയോകളും കാണാനായി ചെലവഴിക്കുന്നത് ക്കുന്നതും സ്‌ക്രീന്‍ ടൈം യുവാക്കള്‍ക്കും മധ്യവയസ്‌ക്കര്‍ക്കുമിടയില്‍ അനാവശ്യമായ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുന്നതും തമ്മില്‍ പരസ്പര ബന്ധമുണ്ടോ എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയത്. 2023 ജനുവരിക്കും സെപ്തംബറിനും ഇടയില്‍ 4318 യുവാക്കളുടെയും മധ്യവയസ്‌ക്കരുടെയും ഇടയിലാണ് ഡാറ്റാ വിശകലനം നടത്തിയത്.
പഠനത്തില്‍ 4318 പേരും വീഡിയോകളും റീല്‍സുകളും കാണാന്‍ ഉറങ്ങാനുള്ള സമയമടക്കം ചെലവഴിച്ചുവെന്നും പഠനം പറയുന്നു. ഉറക്കസമയം ഉപയോഗിക്കുന്നതും കൂടുതല്‍ സ്‌ക്രീന്‍ ടൈം ചെലവഴിക്കുന്നതും ഹൈപ്പര്‍ടെന്‍ഷന്‍ വ്യാപനവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം കണ്ടെത്തി.
ഉറങ്ങാനുള്ള സമയം വീഡിയോകള്‍ കാണാന്‍ ഉപയോഗിക്കുന്നതും സ്‌ക്രീന്‍ ടൈമെടുക്കുന്നതും ആളുകളില്‍ ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതായി ബി.എം.സി പബ്ലിക് ഹെല്‍ത്ത് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സ്‌ക്രീന്‍ ടൈം ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണം വേണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു. ശരീരഭാരം, രക്തത്തിലെ ലിപിഡുകള്‍, രക്തത്തിലെ ഗ്ലൂക്കോസ്, യൂറിക് ആസിഡ് എന്നിവയുടെ അളവിന്റെ നിയന്ത്രണം, ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം തുടങ്ങിയ മോശം ജീവിതശൈലി മെച്ചപ്പെടുത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു.
ആഴ്ചയില്‍ 30 മിനുറ്റില്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൈപ്പര്‍ടെന്‍ഷനും കാരണമാക്കുമെന്നും നേരത്തെ നടത്തിയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകളില്‍ നിന്ന് പുറന്തള്ളുന്ന റേഡിയോ ഫ്രീക്വന്‍സി എനര്‍ജിയുടെ അളവ് കുറയുന്നത് രക്തസമ്മര്‍ദത്തിന്റെ വര്‍ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ജേണലായ യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള 30 മുതല്‍ 79 വയസ് വരെ പ്രായമുള്ള 1.3 ബില്യണ്‍ മുതിര്‍ന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാക്കുന്ന പ്രധാന ഘടകമാണെന്നും അകാല മരണത്തിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.
Content Highlight: Continuous Reel Watching May Cause High Blood Pressure: Study