| Saturday, 5th September 2020, 8:09 pm

'ഇത് ഫലസ്തീന്റെ ചോര'; സ്‌കോട്‌ലന്റ്- ഇസ്രഈല്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നിരത്തില്‍ തെളിഞ്ഞ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈല്‍- സ്‌കോട്‌ലന്റ് നാഷണല്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനു മുമ്പേ സ്‌കോടലന്റിലെ സ്‌റ്റേഡിയത്തിനു സമീപം ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു പ്രതിഷേധം.

മത്സരത്തിനായി ഇസ്രഈല്‍ ടീമിന്റെ ബസ് പോവുന്ന നിരത്തില്‍ ചുവന്ന കളര്‍ ഒഴിച്ചു കൊണ്ടാണ് പ്രതിഷേധം. ഒപ്പം സമീപത്തെ ചുവരുകളില്‍ ഫലസ്തീനിയന്‍ ബ്ലഡ് എന്നെഴുതിയിട്ടുണ്ട്.

സ്‌കോട്‌ലന്റിലെ ഹാംപ്‌ദെന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. വെള്ളിയാഴ്ചയായിരുന്നു മത്സരം. മത്സരം കാണാന്‍ പോവരുതെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ താരങ്ങള്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

‘ ഫലസ്തീനിയന്‍ കായിക താരങ്ങള്‍ അടിച്ചമര്‍ത്തലിനും ഭീകരവാദത്തിനും ഇരയാവുന്നു. അവരില്‍ പലരും അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്,’

ഞങ്ങളുടെ പല സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. കളിക്കാരുടെ സ്വതന്ത്ര്യ ചലനം ഫലസ്തീനിലും അന്തര്‍ദേശീയമായും പരിമിതപ്പെടുത്തിയിരിക്കുന്നു,’ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് മോണിറ്ററിനോടു പറഞ്ഞു.

അതേ സമയം ഇത്തരത്തിലുള്ള പ്രതിഷേധം ഉചിതമല്ലെന്നു ചൂണ്ടിക്കാണിച്ചും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.

‘ഈ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എത്ര പ്രായമുണ്ടാകും? അവരെങ്ങനെയാണ് നെതന്യാഹു സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളാവുന്നത്,’ ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more