| Wednesday, 7th April 2021, 5:06 pm

സ്വന്തം കാറില്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെങ്കിലും മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ; ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി.

സ്വകാര്യ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു.

‘കാറില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഒരാള്‍ക്ക് പുറം ലോകവുമായി ഇടപെടാനുള്ള നിരവധി സാധ്യതകളണ്ടെന്നും അതിനാല്‍, ഒരാള്‍ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് മാത്രം കാര്‍ ഒരു പൊതു സ്ഥലമായിരിക്കില്ലെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Wearing mask compulsory even while driving alone during COVID pandemic, says Delhi HC

We use cookies to give you the best possible experience. Learn more