ഗുവാഹത്തി: ബി.ജെ.പിയെ പോലെ പറഞ്ഞ വാക്ക് പാലിക്കാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ നല്‍കിയ വാക്ക് കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഗുവാഹത്തിയില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയായിരുന്നു രാഹുല്‍.
അസം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാര്‍ട്ടി എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി തങ്ങള്‍ ‘അഞ്ച് ഗ്യാരന്റി’ നല്‍കിയിട്ടുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്.
‘അഞ്ച് ഗ്യാരന്റി’ കോണ്‍ഗ്രസ് എങ്ങനെ നിറവേറ്റും എന്ന ചോദ്യത്തിന് ‘ഗ്യാരണ്ടി എന്നാല്‍ എന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? ഞങ്ങള്‍ ബി.ജെ.പിയെപ്പോലെയല്ല, ഞങ്ങള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ നിറവേറ്റും എന്നാണ് രാഹുല്‍ തിരിച്ചു പറഞ്ഞത്.
പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നിവിടങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തതായും രാഹുല്‍ പറഞ്ഞു.
അസമില്‍ ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നാണ് നടന്നത്. രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും.
അവസാന ഘട്ടം ഏപ്രില്‍ 6 നാണ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക