| Thursday, 4th March 2021, 9:20 am

കരുത്തോടെ നിലകൊള്ളുക പോരാളി; തപ്‌സി ധീരയായ പെണ്‍കുട്ടിയെന്ന് സ്വര ഭാസ്‌ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടി തപസി പന്നുവിന് അഭിന്ദനവുമായി സ്വര ഭാസ്‌ക്കര്‍. തപ്‌സിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് അഭിനന്ദനവുമായി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം.

ഇത് തപ്‌സിക്കുള്ള അഭിനന്ദന ട്വീറ്റാണ് എന്നു പറഞ്ഞുകൊണ്ടാണ് സ്വരയുടെ ട്വീറ്റ് തുടങ്ങുന്നത്.
ഇന്നത്തെ കാലത്ത് ഇത്ര ധീരയായ, ദൃഢവിശ്വാസ ഉള്ള പെണ്‍കുട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വമാണെന്നും തന്നെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയാണ് തപ്‌സിയെന്നും സ്വര എഴുതി. കരുത്തോടെ നിലകൊള്ളുക പോരാളി എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Swara Bhasker showers praise on Taapsee as IT raids conducted at her house

Latest Stories

We use cookies to give you the best possible experience. Learn more