വാക്‌സിന്‍ വിവാദത്തില്‍ പുകഞ്ഞ് പഞ്ചാബ് സര്‍ക്കാര്‍; ഗുരുതരാരോപണവുമായി അകാലിദള്‍
national news
വാക്‌സിന്‍ വിവാദത്തില്‍ പുകഞ്ഞ് പഞ്ചാബ് സര്‍ക്കാര്‍; ഗുരുതരാരോപണവുമായി അകാലിദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 5:29 pm

അമൃത്സര്‍: കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നതെന്ന് അകാലിദള്‍. ഇതിന് പിന്നാലെ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ് സിദ്ധു രംഗത്തെത്തി.

വാക്‌സിനുകളുടെ നിയന്ത്രണം തന്റെ വകുപ്പിന് ഇല്ലെന്നും അവകാശവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിദ്ധു പറഞ്ഞു.

‘ വാക്‌സിനുകളുടെ നിയന്ത്രണം എനിക്കല്ല. ചികിത്സ, പരിശോധന,വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എന്നിവ ഞാന്‍ നോക്കുന്നു. ആരോപണത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഒരു അന്വേഷണം നടത്തും. ഞാന്‍ തന്നെ അന്വേഷിക്കാം’ സിദ്ധു പറഞ്ഞു.

ഒരു ഡോസിന് 400 രൂപ നല്‍കിയാണ് ഡോസുകള്‍ വാങ്ങിയതെന്നും പിന്നീട് 1,060 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായും അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഒരു ഡോസിന് 660 രൂപ ലാഭം കിട്ടിയെന്നും ആശുപത്രികള്‍ ഒരു ഡോസിന് 1,560 ഡോളറിന് വിറ്റെന്നും സിംഗ് ആരോപിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികള്‍ ‘അധാര്‍മിക’മാണെന്നും സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷണവും ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Punjab Government Under Fire Over Decision To Sell Covaxin To Hospitals