സിനമിയില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ എന്ത്‌കൊണ്ട് ഉടന്‍ തന്നെ പ്രതികരിക്കുന്നില്ല എന്നാണ് താന്‍ നേരത്തെ ചിന്തിച്ചിരുന്നത് എന്നും എന്നാല്‍ അതിന്റെ പരിമിതികളെ താന്‍ ഇപ്പോള്‍ മനസിലാക്കുന്നു എന്നും നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര.
താന്‍ അങ്ങനെയാണ് പ്രതികരിക്കുക എന്നും എന്നാല്‍ തന്റെയും മറ്റുള്ളവരുടെയും പൊസിഷന്‍ വ്യത്യാസമുണ്ടെന്നും സാന്ദ്ര പറഞ്ഞു. തനിക്ക് വേണമെങ്കില്‍ സിനിമ ചെയ്താല്‍ മതിയെന്ന പ്രിവിലേജ് ഉണ്ടെന്നും എന്നാല്‍ സിനിമയെ മാത്രം ആശ്രയിച്ച് ജിവിക്കുന്നവരുടെ അവസ്ഥ അതല്ലെന്നും സാന്ദ്ര വ്യക്തമാക്കി.
‘ഞാന്‍ ഒരു പ്രൊഡ്യൂസര്‍ ആയത് കൊണ്ട് തന്നെ മറ്റെല്ലാ സെറ്റിലും എനിക്ക് ആ പ്രവിലേജ് കിട്ടുന്നുണ്ട്. അത്‌കൊണ്ടുതന്നെ ഒരു ആക്ടര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ അറിയുന്നത് അവരില്‍ നിന്നാണ്.
10-14 വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കുന്നത് ഈ അടുത്താണ്. പലരും അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുമ്പോള്‍ എനിക്കിപ്പോള്‍ അവരുടെ പോയിന്റ് ഓഫ് വ്യൂവില്‍ ആലോചിക്കാന്‍ പറ്റുന്നുണ്ട്. ഞാന്‍ നേരത്തെയും ഇപ്പോഴും ചിന്തിക്കുന്നത്, ഇവര്‍ക്കൊരു മോശം അനുഭവമുണ്ടായാല്‍ എന്ത് കൊണ്ട് ഇമ്മീഡിയറ്റ്‌ലി റിയാക്ട് ചെയ്തില്ല എന്നാണ്. ഞാനങ്ങനെയാണ് ചെയ്യുക എന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചിന്തിക്കുന്നത്.
എന്നാല്‍ എന്റെ പൊസിഷന്‍ വ്യത്യാസമുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഞാനാണ് സിനിമയുണ്ടാക്കുന്നത്. എനിക്ക് വേണമെങ്കില്‍ നിര്‍മിച്ചാല്‍ മതി. എന്നാല്‍ മറ്റൊരാളെ ആശ്രയിച്ച്, സിനിമയെ ആശ്രയിച്ച് നില്‍ക്കുന്ന ഒരാള്‍ക്ക് അത് പറ്റില്ല. അതിന്റേതായ പരിമിതികളുണ്ട്. അങ്ങനെ ഞാന്‍ ചിന്തിച്ചത് ഇപ്പോഴാണ്. നേരത്തെ ഞാന്‍ ചിന്തിച്ചിരുന്നത് എന്ത് കൊണ്ട് ഇവര്‍ക്ക് ഇപ്പോള്‍ തന്നെ പ്രതികരിച്ചുകൂടാ എന്നായിരുന്നു, ‘സാന്ദ്രതോമസ് പറഞ്ഞു.
content highlights: I used to wonder why didn’t react immediately when was misbehaved, I now understand the limitations of that: sandra thomas