ഹരിയാന: ഗുസ്തിക്കാരുമായി ജൂണ്‍ ഒമ്പതിന് ദല്‍ഹിയിലെ ജന്തര്‍മന്ദറിലേക്ക് സമരത്തിനെത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിലാണ് കടുത്ത സമരവുമായി മുന്നോട്ടുവരുമെന്ന് കര്‍ഷക സംഘടനാ നേതാവ് അറിയിച്ചിരിക്കുന്നത്.
ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും നടപടിയെടുക്കാന്‍ പരമാവധി ഒരാഴ്ചത്തെ സമയം കൂടി നല്‍മെന്നും ടിക്കായത്ത് പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് വൈകിയാല്‍ ജൂണ്‍ ഒമ്പതിന് ജന്തര്‍മന്ദറില്‍ പോയി രാജ്യത്തുടനീളം പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യും.
ജന്തര്‍ മന്ദറില്‍ സമരം ചെയ്യാന്‍ അനുമതി നിഷേധിച്ചാല്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഖാപ് നേതാക്കള്‍ അറിയിച്ചു. ഗുസ്തിക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകണം എന്നീ ആവശ്യങ്ങളാണ് കര്‍ഷക നേതാക്കള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി വ്യക്തമാക്കുന്ന പൊലീസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ന് ഉച്ചയോടെ പുറത്തുവന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ തൊട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlights: farmers will go with wrestlers to Jantar Mantar on June 9 and will hold panchayats across the nation