ന്യൂദല്‍ഹി: വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന കശ്മീര്‍ ഫയല്‍സിന്റെ ലിങ്ക് ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോയിഡ പൊലീസ്.
ഇത്തരം ലിങ്കുകള്‍ തുറക്കുകയാണെങ്കില്‍ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടുകയും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.
24 മണിക്കൂറിനിടെ മൂന്ന് പേരാണ് പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. 30 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്
കശ്മീര്‍ ഫയല്‍സ്.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
Content Highlights: ‘Download The Kashmir Files for free’: Noida cops warn against fake links circulating on WhatsApp