ദാരിദ്ര്യത്തില്‍ മുന്നില്‍ ബീഹാറും ജാര്‍ഖണ്ഡും യു.പിയും; കുറവ് കേരളത്തില്‍; നീതി ആയോഗിന്റെ കണക്ക്
national news
ദാരിദ്ര്യത്തില്‍ മുന്നില്‍ ബീഹാറും ജാര്‍ഖണ്ഡും യു.പിയും; കുറവ് കേരളത്തില്‍; നീതി ആയോഗിന്റെ കണക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 4:22 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി ബീഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മാറിയെന്ന് നീതി ആയോഗിന്റെ വെളിപ്പെടുത്തല്‍.

മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം പറയുന്നത്.

സൂചിക പ്രകാരം, ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവുമാണ് കണക്ക്.

മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം.

കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Bihar, Jharkhand, Uttar Pradesh emerge as poorest states in India: Niti Aayog