വാഷിംഗ്ടണ്‍: എമിറേറ്റ്‌സ് എയര്‍ലൈന് 3 കോടി രൂപയോളം പിഴ ചുമത്തി യു.എസ്. 2019ല്‍ ഇറാന്‍ വ്യോമമേഖലയിലെ നിരോധിത മേഖലകളിലൂടെ വിമാനങ്ങള്‍ പറത്തിയതിനാണ് യു.എസ് ഗതാഗത വകുപ്പ് എമിറേറ്റ്‌സിന് പിഴ ചുമത്തിയത്.
പിഴ ചുമത്തപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങള്‍ ജെറ്റ്ബ്ലു എയര്‍വേയ്‌സ് കോഡ് വഹിച്ചിരുന്നതിനാല്‍ ഇത് യു.എസ് നിയമപരിധിയില്‍ വരുന്നതാണെന്ന് യു.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 19 ദിവസത്തോളം എമിറേറ്റ്‌സിന്റെ വിമാനങ്ങള്‍ ഇറാനിലെ നിരോധിത മേഖലകളിലൂടെ പറന്നതായി യു.എസ് പറയുന്നു.
രാഷ്ട്രീയപ്രശ്‌നങ്ങളും സായുധസേനകളുടെ സാന്നിധ്യവും ശക്തമായ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് യു.എസ് വിലക്കിയിരുന്നതാണെന്നും ആ വിലക്ക് ലംഘിച്ചുക്കൊണ്ടാണ് എമിറേറ്റ്‌സ് ഈ മേഖലകളില്‍ വിമാനങ്ങള്‍ പറത്തിയതെന്നും ഇക്കാരണങ്ങള്‍ മൂലമാണ് പിഴ ചുമത്തിയതെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
കൃത്യമായ വിലയിരുത്തലുകള്‍ കൂടാതെയാണ് യു.എസ് പിഴ ചുമത്താനുള്ള നടപടിയെടുത്തതെന്നാണ് സംഭവത്തില്‍ എമിറേറ്റ്‌സിന്റെ പ്രതികരണം. പക്ഷെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിഴയടക്കാന്‍ തയ്യാറാകുകയാണെന്നും എമിറേറ്റ്‌സ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക