ആവാസ വ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. പ്രകൃതിയേയും ആവാസ വ്യവസ്ഥയേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ആവാസവ്യൂഹത്തിലൂടെ പറഞ്ഞതെങ്കില്‍ അജ്ഞാത ശവങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ഭരണ സംവിധാനങ്ങളെയാണ് പുരുഷ പ്രേതത്തിലൂടെ കൃഷാന്ദ് വിമര്‍ശിച്ചത്.
Spoiler Alert
ഇതിനൊപ്പം സമാന്തരമായി ജാതി വിവേചനവും, പൊലീസ് സംവിധാനത്തിലെ ഹയറാര്‍ക്കിയും ഡൊമസ്റ്റിക് വയലന്‍സും ചിത്രം പറഞ്ഞു പോകുന്നുണ്ട്. ഇതില്‍ തന്നെ ഡൊമസ്റ്റിക് വയലന്‍സും അത് ബാധിക്കുന്ന സ്ത്രീയും ഒരു പ്രധാന പ്ലോട്ടായി തന്നെ കടന്നുവരുന്നുണ്ട്.
സ്ത്രീകള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിനെ പെരുപ്പിച്ച് കാണിക്കാനുള്ള ത്വര എല്ലാ കാലത്തും സമൂഹത്തിനുണ്ട്. അതിനൊരു ഉദാഹരണം പുരുഷ പ്രേതത്തില്‍ കാണാനാവും.
ആണുങ്ങള്‍ ഇറങ്ങിപ്പോയാല്‍ ചത്തെന്ന് വിചാരിക്കുന്ന നിന്നെ പോലെയുള്ള പെണ്ണുങ്ങളല്ല മറ്റുള്ളിടത്ത് ഉള്ളത് എന്നാണ് ഒരു രംഗത്തില്‍ നായകനായ സെബാസ്റ്റ്യന്‍ പറയുന്നത്. സ്ത്രീകള്‍ മുഴുവന്‍ ഒരു തെറ്റും ചെയ്യാത്ത ‘ഉത്തമ’കളാണെന്നാണ് മറ്റുള്ളിടത്തെ പെണ്ണുങ്ങള്‍ എന്ന പ്രയോഗത്തിലൂടെ സെബാസ്റ്റ്യന്‍ ഉദ്ദേശിക്കുന്നത്. അവര്‍ തെറ്റ് ചെയ്യുന്നത് അസ്വഭാവികമാവുന്നു. എന്നാല്‍ ഒരു പുരുഷനാണെങ്കില്‍ മറ്റുള്ള ആണുങ്ങള്‍ എന്ന പ്രയോഗം ഉണ്ടാകുമോ എന്ന് സംശയമാണ്.
സെബാസ്റ്റ്യന്‍റെ ചോദ്യത്തിന് സ്ത്രീ കഥാപാത്രത്തിന് മറുപടിയുമുണ്ട്. താന്‍ അനുഭവിച്ച ഡൊമസ്റ്റിക് വയലന്‍സുകള്‍ എണ്ണി പറഞ്ഞ് ഇവര്‍ ആണുങ്ങളാണല്ലോ എന്നാണ് സ്ത്രീ കഥാപാത്രം പറയുന്നത്.
പുരുഷന്‍ തെറ്റ് ചെയ്യുമ്പോള്‍ അത് നോര്‍മലായി കാണുകയും സ്ത്രീ ചെയ്യുമ്പോള്‍ അത് പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് ഈ രംഗത്തില്‍ എടുത്ത് കാണാനാവുന്നത്.
Content Highlight: Society’s double standard that exaggerates women’s mistakes in purusha pretham