പ്രഭാസോ, അതാരാണ് എന്നാണ് ബോളിവുഡില്‍ നിന്നുമുള്ള ആ സുഹൃത്ത് ചോദിച്ചത്, എന്റെ മറുപടി ഇങ്ങനെ: റാണ ദഗ്ഗുബതി
Film News
പ്രഭാസോ, അതാരാണ് എന്നാണ് ബോളിവുഡില്‍ നിന്നുമുള്ള ആ സുഹൃത്ത് ചോദിച്ചത്, എന്റെ മറുപടി ഇങ്ങനെ: റാണ ദഗ്ഗുബതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th March 2023, 3:29 pm

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരങ്ങളാണ് പ്രഭാസും റാണ ദഗ്ഗുബതിയും. ബാഹുബലി ഇറങ്ങുന്നതിന് മുമ്പ് ബോളിവുഡില്‍ നിന്നുമുള്ള തന്റെ ഒരു സുഹൃത്ത് പ്രഭാസിനെ പറ്റി പറഞ്ഞ രസകരമായ ചില പരാമര്‍ശങ്ങ   ള്‍ പങ്കുവെക്കുകയാണ് റാണാ ദഗ്ഗുബതി.

അന്ന് അയാള്‍ക്ക് പ്രഭാസ് ആരാണെന്ന് അറിയില്ലായിരുന്നുവെന്നും കുറച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കൂ എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും റാണ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അന്ന് ബാഹുബലിയുടെ ഷൂട്ട് നടക്കുകയായിരുന്നു. ആ സുഹൃത്തിനെ കണ്ടപ്പോള്‍ ഈ സിനിമയെ പറ്റി ഞാന്‍ സംസാരിച്ചു. ആരാണ് ടൈറ്റില്‍ റോള്‍ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രഭാസ് ആണെന്ന് ഞാന്‍ പറഞ്ഞു. ആരാണ് പ്രഭാസ് എന്ന മട്ടിലായിരുന്നു അയാള്‍. അതെങ്ങനെ വിശദീകരിക്കും എന്നെനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് പ്രഭാസിന്റെ കുറച്ച് സിനിമകളെ പറ്റി പറഞ്ഞു. ആ സിനിമകളൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു.

അയാള്‍ക്ക് അറിയാവുന്ന ഒരേയൊരു തെലുങ്ക് നടന്‍ ‘ചിന്നുവിന്റെ ഭര്‍ത്താവാണെന്നാണ്’ പറഞ്ഞത്. നമ്രത ശിരോദ്കറിനെയാണ് ചിന്നു എന്ന് വിളിക്കുന്നതെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നമ്രതയുടെ ഭര്‍ത്താവെന്ന നിലയിലാണ് അവര്‍ക്ക് മഹേഷ് ബാബുവിന് അറിയാവുന്നത്. അത് എനിക്ക് ഷോക്കായി.

ഒരു നാലഞ്ച് വര്‍ഷം കൂടി കാത്തിരിക്കൂ, ഞങ്ങളുടെ ഒരു സൈന്യം തന്നെ ഇവിടെ ലാന്‍ഡ് ചെയ്യുമെന്നാണ് അന്ന് അയാളോട് പറഞ്ഞത്,’ റാണ പറഞ്ഞു.

റാണാ നായിഡു എന്ന വെബ് സീരിസാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന റാണയുടെ പുതിയ പ്രോജക്ട്. മാര്‍ച്ച് പത്തിനാണ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. സുപര്‍ണ്‍ വര്‍മ, കരണ്‍ അന്‍ഷുമാന്‍ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്. വെങ്കിടേഷ്, സുര്‍വീന്‍ ചൗള, സെസ്സിക്ക ഹാരിസണ്‍, സുചിത്ര പിള്ള, രാജേഷ് ജെയ്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Content Highlight: rana daggubati about prabhas and bahubali