| Tuesday, 31st August 2021, 6:51 pm

എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒരു ഫ്രെയിമില്‍; 'ബ്രോ ഡാഡി'യുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജ്.

നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരനും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന ഭാഗത്തിന്റെ ഷൂട്ടിംഗ് ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

”എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരു ഫ്രെയിമില്‍ സംവിധാനം ചെയ്യുമ്പോള്‍,” എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയത്.

ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചും സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പങ്കുവെച്ചും ഒരുപാട് ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. നടനും പൃഥ്വിരാജിന്റെ അച്ഛനുമായ സുകുമാരനെ പരാമര്‍ശിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

”ഈ ഫോട്ടോ കാണുമ്പോള്‍ എല്ലാവരും ആശിച്ചു പോകുന്നത് സുകുമാരന്‍ സര്‍ ഈ ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നായിരിക്കും,” എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. 80 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം തെലങ്കാനയില്‍ പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj shares a photo from the shooting location of ‘Bro Daddy’

We use cookies to give you the best possible experience. Learn more