ഡൂള്‍ന്യൂസ് ഡെസ്‌ക്Just now
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ലീഡ് തിരിച്ചുപിടിച്ച് എന്‍.ഡി.എ. 295 സീറ്റുകള്‍ക്കാണ് ഇപ്പോള്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 230 സീറ്റുകളില്‍ ഇന്ത്യാ മുന്നണിയും ലീഡ് ചെയ്യുന്നുണ്ട്.
മറ്റ് പാർട്ടികൾ 17 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജ്യത്താകെ ഇന്ത്യാ മുന്നണി ആയിരുന്നു ലീഡ് ചെയ്തിരുന്നത്. 260 സീറ്റുകളിലായിരുന്നു ഇന്ത്യാ മുന്നണി ലീഡ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എൻ.ഡി.എ ലീഡ് തിരിച്ച് പിടിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിൽ 40 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുമ്പോൾ 36 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നത്.
Content Highlight: NDA regained the lead, ahead of 288 seats