വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്‌ലീം ലീഗ് നേതൃത്വം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം: പരസ്യ പ്രതികരണവുമായി ലീഗ്- അധ്യാപക സാംസ്ക്കാരിക കൂട്ടായ്മ
Kerala
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്‌ലീം ലീഗ് നേതൃത്വം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം: പരസ്യ പ്രതികരണവുമായി ലീഗ്- അധ്യാപക സാംസ്ക്കാരിക കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 4:17 pm

മലപ്പുറം: നിയസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്‌ലീം ലീഗ് നേതൃത്വം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി വിവിധ ലീഗ് അനുകൂല വിദ്യാര്‍ത്ഥി – അധ്യാപക സാംസ്ക്കാരിക കൂട്ടായ്മകള്‍.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടതെന്നും ഈ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടിക്ക് മുന്‍പില്‍ മൂന്നു പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുകയാണെന്നും  കൂട്ടായ്മകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

1. പാര്‍ട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശരിതെറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ തലത്തില്‍ പഠനവിധേയമാക്കണം

2. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മുന്‍പേ പ്രവര്‍ത്തകളുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാവുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവണം.

3. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോല്‍വിയേറ്റ കോഴിക്കോട് സൗത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം. ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്ലിം ലീഗ് പാര്‍ട്ടി ഇനിയും കരുത്താര്‍ജ്ജിക്കട്ടെ,  കൂട്ടായ്മകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ജെ.എന്‍.യു എം.എസ്.എഫ് ഘടകം, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി ഘടകം, എം.എസ്.എഫ് ദല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സിറ്റി ഘടകം, എച്ച്.സി.യു ഹൈദരാബാദ് ഘടകം, അലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റി ഘടകം, ഹൈദരാബാദ് ഇഫ്‌ലു, തൃശൂര്‍ കേരള വര്‍മ്മ കോളേജ് എം.എസ്.ഫ് ഘടകം, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഘടകം, ജെ.എന്‍.യു ബാഫഖി സ്റ്റഡി സര്‍ക്കിള്‍, ബാഫഖി സ്റ്റഡി സര്‍ക്കിള്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി ഘടകം തുടങ്ങിയ കൂട്ടായ്മകളും സംഘടനകളും വ്യക്തികളും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം

മുസ്ലിം ലീഗ് നേതൃത്വം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം. തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം.

സംയുക്ത പ്രസ്താവന

2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് നേരിട്ട പരാജയം രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഹേതുവായിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ തിളക്കം കുറഞ്ഞ പ്രകടനമെന്ന രീതിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയും വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചാ സാഹചര്യം നിലവിലില്ലെന്നും യു.ഡി.എഫ് അനുകൂല സാഹചര്യം ഉണ്ടായിരുന്നെന്നും മുന്നണി പതിവിലും കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ്.

വിജയം കൈവരിച്ച ചില സ്ഥാനാര്‍ഥികളുടെയെങ്കിലും പ്രകടനം അത് തെളിയിക്കുന്നുമുണ്ട്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സ്ഥിതവിശേഷം ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളില്‍ തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ പിഴച്ചതും ഒപ്പം നമ്മുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയില്‍ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ജനാബ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെയടക്കം നവമാധ്യമങ്ങളില്‍ അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങള്‍ നാം കണ്ടു. ജനാബ് സയ്യിദ് മുനവറലി തങ്ങള്‍ക്കു വരെ അണികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടേണ്ടി വന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്. ഈ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടിക്ക് മുന്‍പില്‍ മൂന്നു പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുകയാണ്.

1. പാര്‍ട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശരിതെറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ തലത്തില്‍ പഠനവിധേയമാക്കണം
2. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മുന്‍പേ പ്രവര്‍ത്തകളുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാവുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവണം.
3. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോല്‍വിയേറ്റ കോഴിക്കോട് സൌത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം.
ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്ലിം ലീഗ് പാര്‍ട്ടി ഇനിയും കരുത്താര്‍ജ്ജിക്കട്ടെ.
പ്രാര്‍ത്ഥനാപൂര്‍വ്വം.

(താഴെ നിങ്ങളുടെ/കൂട്ടായ്മയുടെ പേരു ചേര്‍ത്ത് ഷെയര്‍ ചെയ്യുക)
Indian Muslim Academia

MSF JNU, Delhi
MSF Sanskrit Universty, Kalady
MSF Delhi Unversity
MSF Jamia Millia Islamia University
MSF HCU, Hyderabad
MSF Aligarh Muslim University
MSF EFLU, Hyderabad.
MSF MANUU, Hyderabad
MSF Kerala Varma College, Thrissur
MSF, Pondicheri University.
Bafaqi Study Circle, JNU
Bafaqi Study Circle, Sanskrit University, Kalady
Qantara
PITSA
Sir Syed Cultural Forum
Green Books
Seethi Sahib Samskarika Padana Vedi-Kuttiady
Adv KM Hasainar
(Ex President MSF Kerala State)
T A Khalid
(Chairman, Maharashtra KMCC Advisory Board)
M Usman Parakkadav
(Ex General Secretary MSF Kerala State)
Munas. KP
(President, Kerala Lawyers Forum, Kannur District)
P K Jafar
(Ex RO Chandrika Kozhikode)
P Hashif
(Ex Chairman Farook College Union)
KM Noufal
(Former Union Chairman, Farook College)
Abdul Nasar Mohammed
(Former Unit President
Govt Brennen College MSF)
Niyas KS (Researcher, University of Helsinki, Finland)
Sharafuddin Mangalad (former Gen Secretary, Abudhabi State KMCC)
Rafeeq Umbachy (Writer)
Abdullah Abdul Hameed
(Assistant Professor in English
Zakir Husain Delhi College
University of Delhi)
Muhammedali P
(Assistant Professor, Unity Women’s College)
Dr. Muhammad shafeeq.T
( Asst. Professor, WMO College, Muttil)
Dr. Saleel Chembayil
Dr. Manzoor Hudavi Pathiramanna
Dr Muhammad Ali Wafy (HoD Arabic Language & Literature, Wafy Campus Kalikav.)
Abdul Jaleel M, Kondotty
(Assistant Professor, EMEA College Kondotty)
Unais Muhsin M
(Asst professor, Ideal College, Kadakassery)
Thajudheen Kolathur
(Assistant Professor, MTM college Veliyankode)
Jafar Sadiq P
(Assistant Professor, Amal College, Nilambur)
P K Mohammed Shareef
(Assistant Professor, PSMO College)
Muhammad Swalih T A
(Asst. Prof. NSS College,Thrithala)
Jabbar Chungathara
Ayyoob Rahman
(Research Scholar, University of Hyderabad)
Anseena Aboobacker (Delhi University)
Fidha (Delhi University)
Ashiq Rasool
(Research scholar, JNU)
Hisana Hussain (Delhi University)
Shamseer Keloth
(Research Scholar, JNU)
Hilal Ahamed
(Research Scholar Calicut University)
Abdul Kabeer Chemmala
(Research Scholar Sanskrit University Kalady)
Musthujab Makkolath (Former editor- Missive bimonthly)
Shihabudheen Palliyalil (Research Scholar Hyderabad Central University.)
Noushad Thumbath (Research Scholar, Jamia Millia Islamia Delhi.)
Ubaidulla Konikkazhi, (JNU)
Muhammed Rafi
(phd scholar Pondicherry university)
Najla PV (President, msf Hyderabad central university)
Javad Basil MP
(Research scholar UoS & MSF national executive member)
Maaroof C H (Student, Faculty of Law, University of Delhi)
Abdul Shukkur M (Research Scholar, Mahatma Gandhi University)
A Muhammmed Haneefa
Muhammed Shafeef– (Research Scholar, Calicut University )
ANWAR SHAHID P M (MPhil Scholar, Mahatma Gandhi University, Kottayam)
Jaseela Madappatt (Delhi University)
Asharudheen. P (Jamia Millia Islamia)
Mohammed Haris kondotty
Mohammad Roshan Kondotty
Thasleem Varikkodan
Thajudheen Kolathur
Shukoor bathery
Ashique odamala
Muneer PK payyanad
Labeeb Pathiramanna
Ali Husain Wafy
(Ph.D Research Scholar, Dept. of Education, Central University of Kerala)
Muhammed Fayiz M
PM Uvais Kudallur
S M Shahal koyilandy
Shahlan Abdul Rasheeq Pandikkad
Muhammed Fayiz Vengara
Salmanul Faris Perimbalam
Muhammed Shabeer. K
(Research Scholar, Jamia Millia Islamia)
Shabeer T
(Research scholar, Kannur University)
Ahmed Shabin
(Research Scholar, BITS Hyderabad)
Mahroof Thalayad (Former G. Secretary msf Calicut University Campus)

 

Content Highlight: MSF Statement Muslim League Performance on Assembly Election