ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ.
മുമ്പ് പല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നവാഗതനായ സജിൽ മമ്പാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കടകൻ എന്ന ചിത്രമായിരുന്നു ഹക്കിമിന്റെ അവസാനമിറങ്ങിയ ചിത്രം.
തനിക്കൊപ്പം അഭിനയിച്ച ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം. ചില സീനുകളിൽ അഭിനയിക്കുമ്പോൾ കൂടെയുള്ളവരുടെ പ്രകടനം കണ്ട് നോക്കിയിരുന്നിട്ടുണ്ടെന്നും അതൊരു നല്ല മൊമെന്റ് ആണെന്നും ഹക്കിം പറയുന്നു. പ്രണയ വിലാസത്തിലെ അനശ്വരയുടെ പെർഫോമൻസും ടീച്ചർ എന്ന ചിത്രത്തിലെ അമല പോളിന്റെ പ്രകടനവുമെല്ലാം അത്തരത്തിൽ ആയിരുന്നുവെന്നും ഹക്കിം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ആ മൊമെന്റിൽ നമ്മൾ മോണിറ്ററിൽ ഓരോ പെർഫോമൻസ് കാണുമ്പോൾ നമുക്ക് അടിപൊളിയാണെന്ന് തോന്നും. ഞാൻ മാത്രം ആയിരിക്കില്ല. ഡയറക്ടറുടെയും കണ്ണ് നനഞ്ഞിരിക്കുകയായിരിക്കും. എല്ലാ സിനിമയിലും ആ ഒരു മൊമെന്റ് ഉണ്ടാവുമല്ലോ. ഇമോഷൻസ് കൊണ്ടുപോയി അവസാനം ടക്ക് എന്ന് പൊട്ടിക്കുന്ന നിമിഷങ്ങൾ.
അങ്ങനെയുള്ള സീൻ ഷൂട്ട് ചെയ്യുമ്പോൾ നല്ല രസമായിട്ടാണ് ഷൂട്ട് ചെയ്യുക. അങ്ങനെയാണല്ലോ പലരും തിരക്കുള്ള ആർട്ടിസ്റ്റുകളായി നിൽക്കുന്നത്. പേരെടുത്തു പറയാനാണെങ്കിൽ പ്രണയ വിലാസത്തിൽ അനശ്വരയുടെ ഒരു സീക്വൻസ് എടുക്കുമ്പോൾ എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുകയാണ്.
ആ സീനിൽ ഒരു മൂന്ന് നാല് വേർഷൻസ് പുള്ളിക്കാരി കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട്. എല്ലാം അടിപൊളിയാണ്. അതുപോലെ അമല പോളിന്റെ കൂടെ അഭിനയിച്ചപ്പോൾ പുള്ളിക്കാരിയുടെ റിയാക്ഷൻ കണ്ടിട്ട് എനിക്ക് വല്ലാത്ത പാവം തോന്നി, എംപതി തോന്നിയിയുണ്ട്. അതെനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു.
അതുപോലെ അനുപമയുടെ കൂടെ അഭിനയിക്കുമ്പോൾ, അതിലെ ക്ലൈമാക്സിൽ പുള്ളിക്കാരിയുടെ അവസ്ഥ. നമ്മൾ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ മനസിലാവും ആ മൊമെന്റ്സിനെ കുറിച്ച്. അത് കണ്ടാൽ നമുക്ക് മനസിലാവും ഇനിയിത് രണ്ടാമതൊരു ടേക്ക് പോവേണ്ടി വരില്ലായെന്ന്,’ഹക്കിം ഷാ പറയുന്നു.
Content Highlight: Hakkim Sha Talk About Amala Paul