| Sunday, 1st January 2023, 9:03 pm

ശ്രീധരന്‍ പിള്ള മുജാഹിദിന്റെ അടിമ, ഹിന്ദുവിനെ ഒറ്റരുത്, ഇന്ന് മുതല്‍ അദ്ദേഹത്തെ ഇഷ്ടമല്ല: രാമസിംഹന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീധരന്‍ പിള്ള മുജാഹിദിന്റെ അടിമ, ഹിന്ദുവിനെ ഒറ്റരുത്, ഇന്ന് മുതല്‍ അദ്ദേഹത്തെ ഇഷ്ടമല്ല: രാമസിംഹന്‍

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ അനുഭാവിയായ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ശ്രീധരന്‍ പിള്ള മുജാഹിദിന്റെ അടിമയാണെന്നും ഇന്നുമുതല്‍ അദ്ദേഹത്തെ ഇഷ്ടമല്ലെന്നും രാമസിംഹന്‍ അബൂബബക്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ ഇവിടെയുണ്ട്, അമ്മയും എന്റെ കൂടെയുണ്ട്…
ഉറപ്പിച്ചു പറയട്ടെ ശ്രീധരന്‍ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതല്‍ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്റെ അടിമയാണ്.

ശ്രീധരന്‍ പിള്ള സാറെ, ഇസ്ലാമിസം ഹിന്ദുവിന് എതിരാണ്. താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വ സിക്കുന്നവരല്ല ഞങ്ങള്‍.
ഹിന്ദുവിനെ ഒറ്റരുത്,’ എന്നാണ് രാമസിംഹന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

നിരീശ്വരവാദികള്‍ കുറവുള്ളതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആരോടും അനീതി കാണിച്ചിട്ടില്ലെന്നുമാണ്
ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറഞ്ഞത്.

135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ അര ശതമാനം പോലുമില്ലാത്ത, 0.25 ശതമാനം പേരാണ് അവിശ്വാസികളും നിരീശ്വരവാദികളും എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

താത്വികമായി എതിര്‍പ്പുണ്ടാകുമ്പോഴും മതങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടാകണമെന്നും എല്ലാ മതങ്ങള്‍ക്കും വളരാനും വികസിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Content Highlight: Content Highlight: Director Ramasimhan says he does not like Goa Governor PS Sreedharan Pillai, who attended the Mujahid state conference.

We use cookies to give you the best possible experience. Learn more