|

ബ്രേക്ക് അപ്പ് ആവാന്‍ പറഞ്ഞ വെറും കാരണങ്ങളാവാം, മാറ്റിയിരുന്നെങ്കില്‍ അവള്‍ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു: കാര്‍ത്തിക് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് വീഡിയോകളിലൂടെയും ഷോട്ട് വീഡിയോയിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് കാര്‍ത്തിക് ശങ്കര്‍. താന്‍ ബ്രേക്ക് അപ്പ് ആവാനുള്ള കാരണങ്ങളെക്കുറിച്ച് പറയുകയാണ് കാര്‍ത്തിക്.

ഒരു ദിവസം പെട്ടെന്ന് വിളിച്ച് കല്യാണ ആലോചന വരുന്നുണ്ടെന്ന് പറയുകയായിരുന്നെന്നും തനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നെന്നും കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് തന്റേതെന്നും അതൊക്കെ മാറ്റിയിരുന്നെങ്കില്‍ തന്റെ കൂടെ തന്നെ അവള്‍ ഉണ്ടാകുമായിരുന്നെന്ന് തോന്നാറുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. എൈ അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”റിഗ്രറ്റ് എന്ന് പറയുന്നത് വലിയൊരു പോയ്‌സണാണ്. നമ്മുടെ ലൈഫില്‍ കഴിഞ്ഞുപോയ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ അത് മതി നമ്മുടെ ലൈഫ് മൊത്തം തിന്നു കൊണ്ടിരിക്കാന്‍. അത് അങ്ങനെയൊന്നും പോവില്ല.

അവള്‍ക്ക് പെട്ടെന്ന് ഒരു കല്യാണ ആലോചന വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു. അത് എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് അവള്‍ പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. ഞാന്‍ മാറ്റണം എന്ന് പറഞ്ഞത്. ചിലപ്പോള്‍ ബ്രേക്ക് അപ്പ് ആവാന്‍ പറഞ്ഞ വെറും കാരണങ്ങളാവാം. അതെനിക്ക് അറിയില്ല.

അതിപ്പോഴും എന്റെ മനസില്‍ കിടക്കുന്നുണ്ട്. ഞാന്‍ അന്ന് ഇതൊക്കെ മാറ്റിയിരുന്നെങ്കില്‍ ചിലപ്പോള്‍ അവള്‍ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു എന്നൊക്കെ തോന്നും.

അതില്‍ ഏറ്റവും വലിയ കാര്യം ഞാന്‍ ഭയങ്കര ഷോട്ട് ടെമ്പേഡാണ്. ചെറിയ കാര്യം മതി. വീട്ടിലും എല്ലാ ഇടത്തും ഈ അവസ്ഥയാണ്. അങ്ങനെ എന്റെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ചിലതുണ്ട്. ദേഷ്യം വരുമ്പോള്‍ നമ്മള്‍ എന്തും കാണിച്ചു കൂട്ടും. നമ്മുടെ ശരീരത്തെ പോലും അപ്പോള്‍ മറക്കും. പക്ഷെ ആ ദേഷ്യം ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ നമുക്ക് വല്ലാതെ കുറ്റബോധം തോന്നും.

ചില നല്ല കാര്യങ്ങള്‍ വിട്ടു പോകുമ്പോള്‍ നമ്മുടെ കയ്യില്‍ നിന്നും ഒരു എഫേര്‍ട്ടും ഇട്ടില്ലല്ലോയെന്ന് തോന്നും. അങ്ങനെയൊരു കുറ്റബോധം എന്റെ ഉള്ളിലുണ്ട്,” കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

content highlight: content creater karthik shankar about relation ship

Latest Stories