| Monday, 3rd April 2023, 6:49 pm

പയ്യന്മാരോട് മിണ്ടുന്നത് കാരണം ആ പേരാണ് ടീച്ചര്‍മാര്‍ വിളിച്ചത്, ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ പാടില്ലെന്ന് പറയും: ഗംഗ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് ഗംഗ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ഗംഗ.

ഗേള്‍സ് സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചതെന്നും സ്‌കൂളിലെ ടീച്ചര്‍മാര്‍ക്ക് തങ്ങള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ഗംഗ പറഞ്ഞു.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്ത് നോക്കാന്‍ പാടില്ലെന്നാണ് ടീച്ചര്‍മാര് പറയാറുള്ളതെന്നും നടക്കുമ്പോള്‍ ആരെയും മുഖത്ത് നോക്കാന്‍ പാടില്ല എന്ന് തുടങ്ങി കുറേ നിബന്ധനകള്‍ ഉണ്ടായിരുന്നുവെന്നും ഗംഗ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പത്ത്, പതിനഞ്ച് വയസായപ്പോള്‍ എന്നെക്കുറിച്ച് പറയുന്നവരോട് ഞാന്‍ എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. ടീച്ചര്‍മാരോട് എതിര്‍ത്ത് സംസാരിച്ചു. സ്‌കൂളിലെ എന്റെ ടീച്ചര്‍ എന്നെ വിളിച്ചിരുന്നത് വാലേ എന്നാണ്.

അങ്ങനെ വിളിക്കാനുള്ള കാരണം ഞാന്‍ പയ്യന്‍മാരോട് മിണ്ടുന്നതാണ്. ഞാന്‍ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. അവിടത്തെ ടീച്ചര്‍മാരൊക്കെ ഭയങ്കര ടോക്‌സിക്കാണ്. ടോക്‌സിക്ക് എന്നൊക്കെ പറഞ്ഞാല്‍ ചിന്തിക്കുന്നതിന് അപ്പുറമാണ്.

ട്യൂഷന് പോകുമ്പോള്‍ ഞങ്ങള്‍ മിക്‌സഡ് ക്ലാസിലാണ് പഠിക്കുന്നത്. അവന്മാര് പുറത്ത് നിന്ന് കാണുമ്പോള്‍ ഗംഗേ… പേനയുണ്ടോടീ എന്നൊക്കെ എന്നോട് പറയും. ഒരു ബുക്ക് തന്നിട്ട് പോകൂയെന്നൊക്കെ ടീച്ചര്‍മാരുടെ മുന്നില്‍ നിന്നും ഉറക്കെ വിളിച്ച് പറയും.

ഇത് ഏതെങ്കിലും ടീച്ചര്‍മാര് കാണുമ്പോള്‍ എല്ലാം കൈ വിട്ട് പോയ അവസ്ഥയാണ്. അവര്‍ പറയുന്നത് പെണ്‍കുട്ടികള്‍ തള്ളവിരല്‍ നോക്കിയേ നടക്കാന്‍ പാടുള്ളൂ എന്നാണ്.

എന്നിട്ട് നമ്മള്‍ ഒരു ആണുങ്ങളെയും നോക്കാന്‍ പാടില്ല. ഷോള്‍ മൊത്തം പൊതിഞ്ഞ് വിരിച്ച് വേണം ഇടാന്‍. ഒരു ദിവസം ഷോള്‍ അഴിച്ച് മാറ്റി ഇടുന്നത് ടീച്ചര്‍ കണ്ടു. അവരെന്നെ കൊന്നില്ലെന്നേയുള്ളൂ. അത്രക്കും ചീത്ത പറഞ്ഞു,” ഗംഗ പറഞ്ഞു.

content highlight: content creater ganga about school life

We use cookies to give you the best possible experience. Learn more