തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം അറിയാതെ സംഭവിച്ചതാണെന്നും പിഴവിന് നിരുപാധികം മാപ്പ് നല്‍കണമെന്നം കെ.സി ജോസഫ് കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് കെ.സി ജോസഫ് ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
നിയമസഭ ഉള്ളതിനാലാണ് കോടതിയില്‍ നേരിട്ട് ഹാജരാകാത്തതെന്നും കെ.സി ജോസഫ് വ്യക്തമാക്കി. മാപ്പു നല്‍കി ഇനി കേസുമായി മുന്നോട്ടു പോകരുതെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ അദിക്ഷേപിച്ചുകൊണ്ടുള്ള കെ.സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കോടതിയലക്ഷ്യക്കേസിന് ആധാരമായത്. ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കെ.സി ജോസഫ് പോസ്റ്റ് ചെയ്തത്.
ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എ കോടതിയെ സമീപിക്കുകയായിരുന്നു.